Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; ദബാംഗ് ദില്ലിക്കും ഹരിയാണ സ്റ്റീലേഴ്‌സിനും ജയം

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ ദബാംഗ് ദില്ലിയും ഹരിയാണ സ്റ്റീലേഴ്‌സും ജയം കണ്ടെത്തി. ദബാംഗ് ദില്ലി ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സിനെ 40-29 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. ഹരിയാണ സ്റ്റീലേഴ്‌സ് 35-31 എന്ന സ്‌കോറിന് യു മുംബയേയും കീഴ്‌പ്പെടുത്തി. തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് യു മുംബയുടേത്.

ഏകപക്ഷീയമായ വിജയമായിരുന്നു ദില്ലിയുടേത്. നവീര്‍കുമാര്‍ പത്തും മീരജ് ഷെയ്ക്ക് ഒന്‍പതും ചന്ദ്രന്‍ രഞ്ജിത്ത് എട്ടും പോയന്റുകള്‍ ദില്ലിക്കുവേണ്ടി സ്വന്തമാക്കി. റെയ്ഡില്‍ കാട്ടിയ കരുത്തുതന്നെയാണ് ദില്ലിയുടെ വിജയത്തിന് തുണയായത്. ജോഗീന്ദര്‍ നര്‍വാള്‍ ടീമിനായി അഞ്ച് ടാക്കിള്‍ പോയന്റുകളും സ്വന്തമാക്കി. ദീപക് ഹൂഡ 15 റെയ്ഡ് പോയന്റുകള്‍ നേടിയെങ്കിലും ജയ്പൂരിന് ജയം കണ്ടെത്താനായില്ല. അനൂപ് കുമാര്‍ ആറു പോയന്റുകളും നേടി.

pkl

മറ്റൊരു മത്സരത്തില്‍ ഹരിയാണയുടെ വികാസ് കണ്ടോല 15 പോയന്റുകളുമായി ടീമിനെ മുന്നില്‍നിന്നും നയിച്ചു. സുനില്‍, നവീന്‍ എന്നിവര്‍ അഞ്ചു പോയന്റുകള്‍ വീതവും നേടി. യു മുംബക്കായി സിദ്ധാര്‍ഥ് ദേശായി 11 പോയന്റുകള്‍ നേടി. വിനോദ് കുമാര്‍ ആറും രോഹിത് ബലിയന്‍ അഞ്ചു പോയന്റുകളാണ് നേടിയത്. കഴിഞ്ഞദിവസം ഗുജറാത്തിനെതിരെയും കടുത്ത പോരാട്ടം കാഴ്ചവെച്ച മുംബയുടെ പ്രതിരോധത്തിലെ പിഴവാണ് തോല്‍വിക്കിടയാക്കിയത്.

Story first published: Monday, November 12, 2018, 9:40 [IST]
Other articles published on Nov 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+