Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; ജയ്പൂരിനെ തകര്‍ത്ത് ബെംഗളുരു; യോദ്ധയ്‌ക്കെതിരെ ഗുജറാത്തിനും ജയം

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ ഇന്റര്‍ സോണ്‍ മത്സരത്തില്‍ ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സിനെതിരെ ബെംഗളുരു ബുള്‍സ് ജയം സ്വന്തമാക്കി. മറ്റൊരു മത്സരത്തില്‍ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജെയന്റ്‌സ് യുപി യോദ്ധയേയും കീഴടക്കി. ജയ്പൂരിനെതിരെ 45-32 എന്ന സ്‌കോറിന് ബെംഗളുരു ജയിച്ചപ്പോള്‍ 37-32 എന്ന സ്‌കോറിനായിരുന്നു ഗുജറാത്തിന്റെ വിജയം.

ബെംഗളുരു റെയ്ഡര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ടീമിന് ജയമൊരുക്കിയത്. ഷെരാവത് 19 പോയന്റുകള്‍ നേടിയപ്പോല്‍ മഹേന്ദര്‍ സിങ്, കാഷ്‌ലിങ് എന്നിവര്‍ അഞ്ചുവീതം പോയന്റുകളും സ്വന്തമാക്കി. ജയ്പൂരിനായി ദീപക് ഹൂഡ 11ഉം അജിങ്ക്യ പവാര്‍ ഏഴും പോയന്റുകള്‍ നേടി. മത്സരത്തിന്റെ തുടക്കം മുതല്‍ മുന്നിലായിരുന്ന ബെഗളുരുവിനെതിരെ ഒരുവസരത്തിലും ജയപ്രതീക്ഷയുണര്‍ത്താന്‍ ജയ്പൂരിന് കഴിഞ്ഞില്ല.

Pro Kabaddi League: Bengaluru Bulls ease past Jaipur Pink Panthers 45-32

രണ്ടാം മത്സരത്തില്‍ ഗുജറാത്ത് യുപി യോദ്ധയ്‌ക്കെതിരെ മികച്ച തുടക്കമാണ് കണ്ടെത്തിയത്. 10 പോയന്റ ലീഡുമായി തുടക്കത്തില്‍ ആഞ്ഞടിച്ച ഗുജറാത്തിനായി സച്ചിന്‍ 8 പോയന്റും സുനില്‍ കുമാര്‍ 5 പോയന്റും നേടി. യുപി യോദ്ധയ്ക്കായി ശ്രീകാന്ത് ജാദവ് 11 പോയന്റുകള്‍ നേടി മുന്നിട്ടു നിന്നു. തുടക്കത്തിലെ തകര്‍ച്ചയില്‍നിന്നും കരകയറാന്‍ യോദ്ധയ്ക്ക് കഴിയാത്തതാണ് തോല്‍വിക്കിടയാക്കിയത്.

Story first published: Monday, November 19, 2018, 11:21 [IST]
Other articles published on Nov 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+