പ്രോ കബഡി ലീഗ്; ത്രില്ലര്‍ ജയത്തോടെ ബെംഗളുരു സെമിയില്‍, ഹരിയാണയെ വീഴ്ത്തി മുംബയും

അഹമ്മദാബാദ്: സൂപ്പര്‍താരം പവന്‍ ഷെരാവത്തിന്റെ ഗംഭീര പ്രകടനത്തോടെ ബെംഗളുരു ബുള്‍സ് പ്രോ കബഡി ലീഗ് ഏഴാം സീസണില്‍ സെമി ഫൈനലിലെത്തുന്ന ആദ്യ ടീമായി. ആദ്യ എലിമിനേറ്റര്‍ മത്സരത്തില്‍ യുപി യോദ്ധയെ 48-45 എന്ന സ്‌കോറിനാണ് ബെംഗളുരു വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും തുല്യത പാലിച്ചതിനെ തുടര്‍ന്ന് എക്‌സ്ട്രാ ടൈമിലായിരുന്നു മത്സരഫലം തീരുമാനിച്ചത്.

പവന്‍കുമാര്‍ ബെഗംളുരുവിനായി 20 പോയന്റ് നേടി ടോപ് സ്‌കോററായി. സുമിത് സിങ് 7 പോയന്റും സ്വന്തമാക്കി. യുപി യോദ്ധയ്ക്കുവേണ്ടി കളിക്കെരെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും പവന്‍കുമാറിന്റെ ഒറ്റയാള്‍ പ്രകടനം തിരിച്ചടിയാവുകയായിരുന്നു. യോദ്ധയ്ക്കുവേണ്ടി റിഷാങ്ക് 11 പോയന്റും ശ്രീകാന്ത് ജാധവ് 9 പോയന്റും നേടിയപ്പോള്‍ നിതേഷ് കുമാര്‍, സുമിത്, സുരേന്ദര്‍ ഗില്‍, മോനു ഗോയാത് എന്നിവര്‍ 5 പോയന്റുവീതവും സ്വന്തമാക്കി.

ബിസിസിഐ തലപ്പത്ത് ഗാംഗുലി, പെട്ടത് ശാസ്ത്രിയെന്ന് സോഷ്യല്‍ മീഡിയബിസിസിഐ തലപ്പത്ത് ഗാംഗുലി, പെട്ടത് ശാസ്ത്രിയെന്ന് സോഷ്യല്‍ മീഡിയ

രണ്ടാം എലിമിനേറ്ററില്‍ യു മുംബ ഹരിയാണ സ്റ്റീലേഴ്‌സിനെതിരെ ആധികാരിക പ്രകടനമാണ് പുറത്തെടുത്തത്. റെയ്ഡിലും ടാക്കിളുകളിലും ടീം എതിരാളികളെ ബഹുദൂരം പിന്നിലാക്കി. മുംബയ്ക്കുവേണ്ടി അഭിഷേക് സിങ് 16 പോയന്റു നേടിയപ്പോള്‍ അര്‍ജുന്‍ ദേശ്വാള്‍ 15 പോയന്റും കണ്ടെത്തി. ഹരിയാണയ്ക്കുവേണ്ടി വികാഷ് കണ്ടോല 13 പോയന്റ് നേടിയപ്പോള്‍ പ്രശാന്ത് കുമാര്‍ റായ്, വിനയ് എന്നിവര്‍ 9 പോയന്റ് വീതവും സ്വന്തമാക്കി.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, October 15, 2019, 9:20 [IST]
Other articles published on Oct 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X