വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; വിസ്മയ പ്രകടനവുമായി പര്‍ദീപ്, യുപി യോദ്ധയ്ക്കും ജയം

ഗ്രേറ്റര്‍ നോയ്ഡ: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ ഗ്രേറ്റര്‍ നോയ്ഡ ലെഗിലെ മത്സരത്തില്‍ പറ്റ്‌ന പൈറേറ്റ്‌സും യുപി യോദ്ധയും ജയം കണ്ടെത്തി. ബംഗാള്‍ വാരിയേഴ്‌സിനെതിരെ 69-41 എന്ന സ്‌കോറിനായിരുന്നു പറ്റ്‌നയുടെ വിജയം. യുപി യോദ്ധ പൂണേരി പള്‍ട്ടാനെ 43-39 എന്ന സ്‌കോറിനും പരാജയപ്പെടുത്തി. ജയത്തോടെ യോദ്ധ പ്ലേ ഓഫ് ഉറപ്പിച്ചു.

സൂപ്പര്‍താരം പര്‍ദീപ് നര്‍വാളിന്റെ വിസ്മയ പ്രകടനമാണ് പൈറേറ്റ്‌സിന് വമ്പന്‍ ജയം സമ്മാനിച്ചത്. മത്സരത്തില്‍ പര്‍ദീപ് 29 റെയ്ഡുകളില്‍നിന്നും 36 പോയന്റ് നേടി. ലീ ജങ് 8ഉം നീരജ് കുമാര്‍ 5 പോയന്റും നേടി. ബംഗാളിനായി സൗരഭ് പാട്ടീല്‍ 11 പോയന്റ് നേടിയപ്പോള്‍ 10 പോയന്റുമായി രാകേഷ് നര്‍വാളും മികവുകാട്ടി. 6 പോയന്റു നേടിയ അവിനാഷ് ആണ് തൊട്ടുപിന്നിലുള്ളത്.

സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി, ആഴ്‌സണലിനും ചെല്‍സിക്കും ജയംസിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി, ആഴ്‌സണലിനും ചെല്‍സിക്കും ജയം

pkl2019

യുപി യോദ്ധയ്ക്കുവേണ്ടി കളിക്കാരെല്ലാം ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. റിഷാങ്ക് 7 പോയന്റ് നേടി ടോപ് സ്‌കോററായപ്പോള്‍ നിതേഷ് കുമാര്‍ 6 പോയന്റും സ്വന്തമാക്കി. 5 വീതം പോയന്റുമായി സുരേന്ദര്‍ സിങ്ങും സച്ചിന്‍ കുമാറും തിളങ്ങി. പൂണേരി പള്‍ട്ടാനുവേണ്ടി മന്‍ജീത് നിതിന്‍ തൊമാര്‍ എന്നിവര്‍ 8 വീതം പോയന്റ് നേടിയപ്പോള്‍ അമിത് കുമാര്‍ 7ഉം സുര്‍ജീത് സിങ് 5 പോയന്റും കണ്ടെത്തി.

Story first published: Monday, October 7, 2019, 10:18 [IST]
Other articles published on Oct 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X