ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ പറ്റ്ന പൈറേറ്റ്സിന് അടിതെറ്റി. യു മുംബയാണ് പറ്റ്നയെ 40-39 എന്ന സ്കോറില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ കീഴടക്കിയത്. മറ്റൊരു മത്സരത്തില്‍ ജയ്പൂര്‍ പിങ്ക് പാന്ഥേഴ്സിനെ ബംഗാള്‍ വാരിയേഴ്സും തറപറ്റിച്ചു. 30-25 എന്ന സ്കോറിനായിരുന്നു ബംഗാളിന്റെ വിജയം.
ബംഗാളിനുവേണ്ടി മഹേഷ് ഗൗഡ 9 പോയന്റുകള്‍ നേടി. മണിന്ദര്‍ സിങ്ങ് ഏഴും, കുന് ലീ ആറും, സുര്‍ജീത്ത് സിങും റാന്‍ സിങും അഞ്ചുവീതവും പോയന്റുകളും സ്വന്തമാക്കി. ഓള്‍റൗണ്ട് പ്രകടനമാണ് ബംഗാളിന്് വിജയം നേടിക്കൊടുത്തത്. ജയ്പൂരിനായി ദീപക് ഹൂഡ ഒന്‍പ് പോയന്റ് നേടിയെങ്കിലും കാര്യമുണ്ടായില്ല. അനൂപ് കുമാര്‍ അഞ്ചും അമിത് കുമാര്‍ നാലും പോയന്റുകളും ടീമിനായി നേടി.
അവസാന മിനിറ്റുകളില്‍ മിന്നുന്ന പ്രകടനം നടത്തിയാണ് ചാമ്പ്യന്മാരെ തോല്‍പ്പിച്ച് യു മുംബ വിജയത്തിലെത്തിയത്. സിദ്ധാര്‍ഥ് ദേശായി 15 പോയന്റുകളാണ് നേടിയത്. രോഹിത് ബലിയന് 11ഉം ഫസല്‍ ആറും പോയന്റുകളും സ്വന്തമാക്കി. പറ്റ്നയ്ക്കുവേണ്ടി പര്‍ദീപ് നര്‍വാള്‍ 17 റെയ്ഡ് പോയന്റുകള്‍ നേടിയെങ്കിലും അവസാന നിമിഷം കളി കൈവിട്ടു.
ദിയോധര്‍ ട്രോഫി ഇന്ത്യ സിക്ക്, ചുക്കാന്‍ പിടിച്ച് രഹാനെ; റണ്‍മഴയില്‍ ഇന്ത്യ ബിക്ക് കാലിടറി