Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കബഡി ലീഗിന് ശനിയാഴ്ച തുടക്കമാകുന്നു; പുതിയ പരിഷ്‌കാരം ആവേശമേറ്റും

ദില്ലി: കായിക പ്രേമികള്‍ ഇതിനകംതന്നെ ഏറ്റെടുത്ത പ്രോ കബഡി ലീഗിന്റെ പുതിയ സീസണ് തുടക്കമാകുന്നു. ആദ്യ ആറു സീസണുകളും വന്‍ വിജയമായ പശ്ചാത്തലത്തില്‍ കൂടുല്‍ ആവേശകരമാക്കുന്ന പരിഷ്‌കാരവുമായാണ് ഏഴാം പതിപ്പിന് തിരിതെളിയിയുന്നത്. ജൂലൈ 20ന് ഹൈദരാബാദില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ തെലുഗ് ടൈറ്റന്‍സ് യു മുംബയെ നേരിടും. അന്നേദിവസം തന്നെ ബെംഗളുരു ബുള്‍സും പറ്റ്‌ന പൈറേറ്റ്‌സും ഏറ്റുമുട്ടും.

pro-kabaddi-2019

പതിവുപോലെ ഇത്തവണയും 12 ടീമുകളാണ് നേര്‍ക്കുനേര്‍ പോരാടുന്നത്. ബെംഗളുരു ബുള്‍സ്, പറ്റ്‌ന പൈറേറ്റ്‌സ്, തെലുഗ് ടൈറ്റന്‍സ്, യു മുംബ, ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സ്, ബംഗാള്‍ വാറിയേഴ്‌സ്, ഹരിയാണ സ്റ്റീലേഴ്‌സ്, ദബാംഗ് ഡല്‍ഹി, യു.പി .യോദ്ധ, പുണേരി പള്‍ട്ടാന്‍, ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സ്, തമിഴ് തലൈവാസ് എന്നിവരാണ് ഏഴാം സീസണിലെ ടീമുകള്‍.

ഏഴാം സീസണില്‍ ഒട്ടേറെ മാറ്റങ്ങളുമായാണ് കബഡി ലീഗ് അരങ്ങേറുക. നേരത്തെ ഗ്രൂപ്പുകളായി തിരിച്ച് അവയില്‍ നിന്നും ടീമുകള്‍ സെമിയില്‍ എത്തുന്ന രീതിയായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാല്‍, ഐപിഎല്‍ മാതൃകയില്‍ എല്ലാ ടീമുകളും പരസ്പരം രണ്ടു തവണ ഏറ്റുമുട്ടുന്ന രീതിയിലാണ് ഇത്തവണ പ്രോ കബഡി ലീഗ്. മാത്രമല്ല, സീസണ്‍ പകുതിയാകുമ്പോഴേക്കും എല്ലാ ടീമുകള്‍ക്കും പകുതി മത്സരങ്ങള്‍ കഴിയുന്ന രീതിയിലാണ് ക്രമീകരണം. മത്സരങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഇടവേള ലഭിക്കുന്നത് കളിക്കാര്‍ക്ക് നേട്ടമാവുകയും ചെയ്യും. പരിക്കുകളും തുടര്‍മത്സരങ്ങളും കളിക്കാരുടെ ശാരീരിക്ഷമതയെ ബാധിക്കുന്നുവെന്ന പരാതി ഇതോടെ ഒഴിവാകും.

സീസണ് മുന്നോടിയായുള്ള ലേലം നേരത്തെ കഴിഞ്ഞിരുന്നു. ഹൈദരാബാദ്, മുംബൈ, ചെന്നൈ, പഞ്ചകുള, ബെംഗളുരു, പൂണെ, പറ്റ്‌ന, അഹമ്മദാബാദ്, ദില്ലി, ജയ്പൂര്‍, ഗ്രേറ്റര്‍ നോയിഡ എന്നിവിടങ്ങളിലായാണ് മത്സരം. ഒക്ടോബര്‍ 14ന് പ്ലേ ഓഫ് ആരംഭിക്കും. 19നാണ് ഫൈനല്‍. പോയന്റു നിലയില്‍ മുന്നിലെത്തുന്ന 6 ടീമുകളാണ് പ്ലേ എഫിന് അര്‍ഹത നേടുന്നത്.

Story first published: Friday, July 19, 2019, 12:26 [IST]
Other articles published on Jul 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+