For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ് 2025: ആദ്യ ആഴ്ചയില്‍ കരുത്ത് കാട്ടി പുണെരി പള്‍ട്ടന്‍; ഗുജറാത്ത് കടുത്ത നിരാശയില്‍

വിശാഖപട്ടണത്ത് നടക്കുന്ന പ്രോ കബഡി ലീഗിന്റെ (പിഎകെഎൽ) 12-ാം സീസൺ ആവേശകരമായ രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. കളിപ്രേമികളുടെ ഭാഗത്ത് നിന്നും ലഭിക്കുന്ന മികച്ച പ്രതികരമാണ് പുതിയ സീസണിന്റെ ഏറ്റവും വലിയ പ്രത്യേകത. ജിയോസ്റ്റാർ നെറ്റ്‌വർക്കിൽ സീസൺ ആരംഭിച്ച ആദ്യ ദിനത്തില്‍ കാഴ്ചക്കാരുടെ കാര്യത്തില്‍ കഴിഞ്ഞ കഴിഞ്ഞ സീസണിലെ റിക്കോർഡിനെ മറികടന്നു.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ, സീസൺ 12-ന്റെ റീച്ച് 3 മടങ്ങ് വർദ്ധിച്ചപ്പോൾ, മൊത്തം വാച്ച്-ടൈം 22% ഉയർന്നു. പുതിയ നിയമങ്ങളും ആരാധകരെ ആവേശഭരിതരാക്കുന്ന മത്സരങ്ങളുമാണ് ഈ വിജയത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

pro-kabadi-

ആദ്യ ആഴ്ചയിൽ പുണെരി പൾട്ടൻ മുന്നിൽ

ടൂർണമെന്റിലെ ആദ്യ ആഴ്ചയിൽ തിളങ്ങിയത് പുണെരി പൾട്ടനാണ്. നാല് മത്സരങ്ങളിൽ മൂന്നെണ്ണം വിജയിച്ച ടീം പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. ബെംഗളൂരു ബുൾസ് (ടൈ-ബ്രേക്കർ), ഗുജറാത്ത് ജയന്റ്‌സ് (41-19), ബംഗാൾ വാരിയേഴ്‌സ് (45-36) തുടങ്ങിയ ടീമുകളെ തോൽപ്പിച്ച പുണെരിക്ക് ഡബാംഗ് ഡൽഹിയോട് മാത്രമാണ് പരാജയം നേരിടേണ്ടി വന്നത്, അതും നേരിയ പോയിന്റ് വ്യത്യാസത്തിലായിരുന്നു.

യുപി യോദ്ധാസും ഡബാംഗ് ഡൽഹിയും

യുപി യോദ്ധാസും ഡബാംഗ് ഡൽഹിയും ടൂർണ്ണമെന്റിലെ തങ്ങളുടെ യാത്ര തുടർ വിജയങ്ങളോടെയായിരുന്നു ആരംഭിച്ചത്. യോദ്ധാസ് തെലുഗു ടൈറ്റൻസിനേയും (40-35), പാറ്റ്ന പൈറേറ്റ്‌സിനേയും (34-31) തോൽപ്പിച്ചപ്പോൾ, ഡൽഹി ബെംഗളൂരു ബുൾസിനെ (41-34) തോൽപ്പിച്ച ശേഷം പുണെരി പൾട്ടനെ ഗോൾഡൻ റെയ്ഡിൽ മറികടന്നു. ആദ്യ സീസൺ ചാമ്പ്യന്മാരായ യു മുംബ, ഗുജറാത്ത് ജയന്റ്‌സിനേയും (ടൈ-ബ്രേക്കർ) തമിഴ് തലൈവാസിനെ (36-33) തോൽപ്പിച്ച് ശക്തമായ തുടക്കം കുറിച്ചെങ്കിലും, ഹരിയാന സ്റ്റീലേഴ്‌സിനോട് ടൈ-ബ്രേക്കറിൽ തോറ്റു.

നിലവിലെ ചാമ്പ്യന്മാർ

നിലവിലെ ചാമ്പ്യന്മാരായ ഹരിയാന സ്റ്റീലേഴ്‌സിന് തുടക്കം പ്രതീക്ഷിച്ചതുപോലെ മെച്ചപ്പെടുത്താന്‍ സാധിച്ചില്ല. ബംഗാൾ വാരിയേഴ്‌സിനോട് തോറ്റെങ്കിലും, യു മുംബയെ ടൈ-ബ്രേക്കറിൽ തോൽപ്പിച്ച് തിരിച്ചുവന്നു. ജയ്‌പൂർ പിങ്ക് പാന്തേഴ്‌സ്, തമിഴ് തലൈവാസ്, ബംഗാൾ വാരിയേഴ്‌സ് എന്നിവർ ഓരോ വിജയവും തോൽവിയും നേടി. തെലുഗു ടൈറ്റൻസ് ആദ്യ രണ്ട് തോൽവികൾക്ക് ശേഷം ജയ്‌പൂരിനെ തോൽപ്പിച്ച് തിരിച്ചുവന്നു. എന്നാൽ, പാറ്റ്ന പൈറേറ്റ്‌സ്, ബെംഗളൂരു ബുൾസ്, ഗുജറാത്ത് ജയന്റ്‌സ് എന്നിവർ ആദ്യ രണ്ട് മത്സരങ്ങളിൽ വിജയമില്ലാതെ തുടരുകയാണ്. ഏറ്റവും നിരാശജനകമായ പ്രകടനം കാഴ്ചവെക്കുന്നത് ഗുജറാത്താണ്.

ആദ്യ ആഴ്ചയിലെ താരങ്ങൾ - ടോപ്പ് റെയ്ഡർമാർ

ആദ്യ ആഴ്ചയിൽ, ബംഗാൾ വാരിയേഴ്‌സിന്റെ ക്യാപ്റ്റൻ ദേവാങ്ക് ദലാൽ 2 മത്സരങ്ങളിൽ 38 റെയ്ഡ് പോയിന്റുകളുമായി റെയ്ഡിംഗ് ചാർട്ടിൽ മുന്നിലാണ്. പുണെരി പൾട്ടന്റെ അദിത്യ ഷിന്ദെ 4 മത്സരങ്ങളിൽ 32 പോയിന്റുകളുമായി രണ്ടാമതും നില്‍ക്കുന്നു. ഡബാംഗ് ഡൽഹിയുടെ ക്യാപ്റ്റൻ ആശു മാലിക് (2 മത്സരങ്ങളിൽ 27 പോയിന്റ്), തെലുഗു ടൈറ്റൻസിന്റെ വിജയ് മാലിക് (3 മത്സരങ്ങളിൽ 27 പോയിന്റ്) എന്നിവർ മൂന്നാം സ്ഥാനം പങ്കിടുന്നു. ജയ്‌പൂർ പിങ്ക് പാന്തേഴ്‌സിന്റെ നിതിൻ കുമാർ ധൻഖർ, യു മുംബയുടെ അജിത് ചൗഹാൻ എന്നിവർ 26 പോയിന്റുകളുമായി അഞ്ചാം സ്ഥാനത്തും തുടരുന്നു.

സൂപ്പർ 10-കളുടെ കാര്യത്തിൽ, ദലാൽ, മാലിക്, ധൻഖർ, തമിഴ് തലൈവാസിന്റെ അർജുൻ ദേശ്വാൾ എന്നിവർ ഓരോരുത്തരും 2 സൂപ്പർ 10-കൾ നേടി. മറ്റ് 11 കളിക്കാർ ഓരോ സൂപ്പർ 10 വീതവും നേടിയിട്ടുണ്ട.

ആദ്യ ആഴ്ചയിലെ ടോപ്പ് ഡിഫൻഡർമാർ

ഡിഫൻഡർമാരുടെ കാര്യത്തിൽ, പുണെരി പൾട്ടന്റെ കളിക്കാർ ആധിപത്യം പുലർത്തി. ഗൗരവ് ഖത്രി 14 ടാക്കിൾ പോയിന്റുകളുമായി ഒന്നാമതെത്തി. പുണെരിയുടെ ഗുർദീപ്, യുപി യോദ്ധാസിന്റെ ക്യാപ്റ്റൻ സുമിത് സാംഗ്‌വാൻ എന്നിവർ 13 പോയിന്റുകളുമായി രണ്ടാം സ്ഥാനം പങ്കിടുന്നു. യു മുംബയുടെ ലോകേഷ് ഘോസലിയ 3 മത്സരങ്ങളിൽ 11 പോയിന്റുകളുമായി നാലാമതും, പുണെരിയുടെ വിശാൽ ഭാർദ്വാജ് 4 മത്സരങ്ങളിൽ 9 പോയിന്റുകളുമായി അഞ്ചാമതുമാണ്.

ഹൈ 5-കളുടെ കാര്യത്തിൽ, യുപി യോദ്ധാസിന്റെ സുമിത് 2 മത്സരങ്ങളിൽ തുടർച്ചയായി 2 ഹൈ 5-കൾ നേടി തിളങ്ങി. ഡബാംഗ് ഡൽഹിയുടെ ഫസൽ അത്രചലി, യുപി യോദ്ധാസിന്റെ ആശു സിംഗ്, ബംഗാൾ വാരിയേഴ്‌സിന്റെ ആശിഷ് മാലിക്, ബെംഗളൂരു ബുൾസിന്റെ അങ്കുഷ് രാഠി എന്നിവർ ഓരോ ഹൈ 5 വീതം നേടി. മറ്റ് 6 ഡിഫൻഡർമാർ 2-ലധികം മത്സരങ്ങളിൽ ഓരോ ഹൈ 5 വീതം നേടി.

ഇനിയെന്ത്?

പുണെരി പൾട്ടൻ തങ്ങളുടെ ആധിപത്യം തുടരുമോ, അതോ പാറ്റ്ന പൈറേറ്റ്‌സ്, ഗുജറാത്ത് ജയന്റ്‌സ്, ബെംഗളൂരു ബുൾസ് തുടങ്ങിയ ടീമുകൾ തിരിച്ചുവരവ് നടത്തുമോ എന്നാണ് വലിയ ചോദ്യം. ഗോൾഡൻ റെയ്ഡുകൾ, ടൈ-ബ്രേക്കറുകൾ, തോൽക്കുന്ന ടീമുകൾക്ക് പൂജ്യം പോയിന്റ് എന്ന പുതിയ നിയമം എന്നിവ ഈ സീസൺ ഇനിയും കൂടുതൽ ആവേശകരമാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.

Story first published: Saturday, September 6, 2025, 18:05 [IST]
Other articles published on Sep 6, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+