ദില്ലി: പ്രോ കബഡി ലീഗ് ഏഴാം സീസണ് ഡല്‍ഹി ലെഗില്‍ നടന്ന മത്സരത്തില്‍ ഹരിയാണ സ്റ്റീലേഴ്സിനും യുപി യോദ്ധയ്ക്കും ജയം. ഹരിയാണ കരുത്തരായ ബംഗാള്‍ വാരിയേഴ്സിനെ തോല്‍പ്പിച്ചപ്പോള്‍ യുപി യോദ്ധ പൂണേരി പള്ട്ടാനേയും കീഴ്പ്പെടുത്തി. 36-33 എന്ന സ്കോറിനായിരുന്നു ഹരിയാണയുടെ വിജയം. അവസാന മിനിറ്റുവരെ പോരാടിയ പള്ട്ടാന്മാരെ 35-30 എന്ന സ്കോറില്‍ യുപി യോദ്ധ പരാജയപ്പെടുത്തി.
വികാഷ് ഖണ്ടോല വിനയ് എന്നിവരുടെ റെയ്ഡുകളാണ് ഹരിയാണയ്ക്ക് ജയം എളുപ്പമാക്കിയത്. വികാഷ് 11ഉം വിനയ് 9ഉം പോയന്റ് നേടി. ബംഗാള്‍ വാരിയേഴ്സിനായി മണീന്ദര്‍ സിങ് 15 പോയന്റ് നേടിയെങ്കിലും കാര്യമുണ്ടായില്ല. പ്രപഞ്ചന്‍ 7 പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ടാക്കിളിങ്ങില്‍ പിഴച്ചതാണ് ബംഗാളിന്റെ തോല്‍വിക്കിടയാക്കിയത്. തോറ്റെങ്കിലും ബംഗാള്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ഹരിയാണ് അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.
പാകിസ്താന് കോച്ചാകാന്‍ മിസ്ബാഹ് ഉല്‍ഹഖിന് സമ്മതം; അപേക്ഷ സമര്‍പ്പിക്കും
യുപി യോദ്ധയ്ക്കുവേണ്ടി ശ്രീകാന്ത് ജാദവ് 15 പോയന്റ് നേടി. സുരേന്ദര്‍ ഗില്‍, സുമിത് എന്നിവര്‍ 5 പോയന്റും സ്വന്തമാക്കി. പ്രതിരോധത്തില്‍ സുമിത്തിന്റെ പ്രകടനം ടീമിന്റെ വിജയത്തിന് നിര്‍ണായകമായി. പൂണേരി പള്‍ട്ടാനായി മന്‍ജീത് 16 പോയന്റ് നേടി. എന്നാല്‍ സഹതാരങ്ങളില്‍നിന്നും പിന്തുണ കുറഞ്ഞതാണ് പള്ട്ടാന്മാരുടെ തോല്‍വിക്കിടയാക്കിയത്. പോയന്റ് പട്ടികയില്‍ യോദ്ധ എട്ടാം സ്ഥാനത്തും പള്ട്ടാന് പതിനൊന്നാം സ്ഥാനത്തുമാണ്.