വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; യുപി യോദ്ധയ്ക്കും ഹരിയാണ സ്റ്റീലേഴ്‌സിനും ജയം

ദില്ലി: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ ഡല്‍ഹി ലെഗില്‍ നടന്ന മത്സരത്തില്‍ ഹരിയാണ സ്റ്റീലേഴ്‌സിനും യുപി യോദ്ധയ്ക്കും ജയം. ഹരിയാണ കരുത്തരായ ബംഗാള്‍ വാരിയേഴ്‌സിനെ തോല്‍പ്പിച്ചപ്പോള്‍ യുപി യോദ്ധ പൂണേരി പള്‍ട്ടാനേയും കീഴ്‌പ്പെടുത്തി. 36-33 എന്ന സ്‌കോറിനായിരുന്നു ഹരിയാണയുടെ വിജയം. അവസാന മിനിറ്റുവരെ പോരാടിയ പള്‍ട്ടാന്മാരെ 35-30 എന്ന സ്‌കോറില്‍ യുപി യോദ്ധ പരാജയപ്പെടുത്തി.

വികാഷ് ഖണ്ടോല വിനയ് എന്നിവരുടെ റെയ്ഡുകളാണ് ഹരിയാണയ്ക്ക് ജയം എളുപ്പമാക്കിയത്. വികാഷ് 11ഉം വിനയ് 9ഉം പോയന്റ് നേടി. ബംഗാള്‍ വാരിയേഴ്‌സിനായി മണീന്ദര്‍ സിങ് 15 പോയന്റ് നേടിയെങ്കിലും കാര്യമുണ്ടായില്ല. പ്രപഞ്ചന്‍ 7 പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ടാക്കിളിങ്ങില്‍ പിഴച്ചതാണ് ബംഗാളിന്റെ തോല്‍വിക്കിടയാക്കിയത്. തോറ്റെങ്കിലും ബംഗാള്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ഹരിയാണ് അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.

പാകിസ്താന്‍ കോച്ചാകാന്‍ മിസ്ബാഹ് ഉല്‍ഹഖിന് സമ്മതം; അപേക്ഷ സമര്‍പ്പിക്കുംപാകിസ്താന്‍ കോച്ചാകാന്‍ മിസ്ബാഹ് ഉല്‍ഹഖിന് സമ്മതം; അപേക്ഷ സമര്‍പ്പിക്കും

PKL2019

യുപി യോദ്ധയ്ക്കുവേണ്ടി ശ്രീകാന്ത് ജാദവ് 15 പോയന്റ് നേടി. സുരേന്ദര്‍ ഗില്‍, സുമിത് എന്നിവര്‍ 5 പോയന്റും സ്വന്തമാക്കി. പ്രതിരോധത്തില്‍ സുമിത്തിന്റെ പ്രകടനം ടീമിന്റെ വിജയത്തിന് നിര്‍ണായകമായി. പൂണേരി പള്‍ട്ടാനായി മന്‍ജീത് 16 പോയന്റ് നേടി. എന്നാല്‍ സഹതാരങ്ങളില്‍നിന്നും പിന്തുണ കുറഞ്ഞതാണ് പള്‍ട്ടാന്മാരുടെ തോല്‍വിക്കിടയാക്കിയത്. പോയന്റ് പട്ടികയില്‍ യോദ്ധ എട്ടാം സ്ഥാനത്തും പള്‍ട്ടാന്‍ പതിനൊന്നാം സ്ഥാനത്തുമാണ്.

Story first published: Tuesday, August 27, 2019, 9:20 [IST]
Other articles published on Aug 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X