ചെന്നൈ: പ്രോ കബഡി ലീഗ് ഏഴാം സീസണില്‍ ചെന്നൈ ലെഗില്‍ നടന്ന മത്സരത്തില്‍ പൂണേരി പള്‍ട്ടാനും ജയ്പൂര്‍ പിങ്ക് പാന്ഥേഴ്സിനും ജയം. ചാമ്പ്യന്മാരായ ബെംഗളുരു ബുള്‍സിനെ 31-23 എന്ന സ്കോറില്‍ പള്ട്ടാന് തോല്‍പ്പിച്ചപ്പോള്‍ 28-26 എന്ന സ്കോറിനായിരുന്നു ജയ്പൂരിന്റെ ജയം. ജയത്തോടെ പോയന്റ് പട്ടികയില്‍ ജയ്പൂര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സ്വന്തം തട്ടകത്തില്‍ നടക്കുന്ന മൂന്നാമത്തെ മത്സരത്തിലും തലൈവാസിന് ജയിക്കാനായില്ല.
ചാമ്പ്യന്മാര്ക്കെതിരെ മിന്നുന്ന പ്രകടനമാണ് പള്ട്ടാന് പുറത്തെടുത്തത്. മന്‍ജീത് 7 പോയന്റുമായി ടോപ് സ്കോററായി. സുര്‍ജീത് സിങ്(6), ജാദവ് ബലാസാഹേബ്(5) എന്നിവരുടെ ടാക്കിള്‍ പോയന്റുകള്‍ നിര്‍ണായകമായി. അമിത് കുമാറും 5 പോയന്റുമായി തിളങ്ങി. മറുവശത്ത് പവന് കുമാറിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. പവന് 5 പോയന്റ് നേടിയപ്പോള്‍ രോഹിത് കുമാര്‍ 7 പോയന്റുമായി മുന്നിലെത്തി.
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; ആദ്യ മത്സരത്തില്‍ ജയവുമായി പിവി സിന്ധു
കരുത്തരുടെ പോരാട്ടംകണ്ട മത്സരത്തില്‍ അവസാന മിനിറ്റുകളിലെ പോയന്റാണ് ജയ്പൂരിന് തുണയായത്. നിലേഷ് ഏഴ് പോയന്റ് നേടിയപ്പോള്‍ വിശാല്‍ 4 പോയന്റമായി പിന്നിലുണ്ട്. തമിഴ് തലൈവാസിനായി രാഹുല്‍ ചൗധരിയും അജയ് താക്കൂറും 6 പോയന്റ് വീതം നേടി. വനീത് ശര്‍മ 5 പോയന്റും സ്വന്തമാക്കി. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ജയിക്കാന്‍ കഴിയാതിരുന്ന തലൈവാസിന് വരാനിരിക്കുന്ന മത്സരങ്ങള്‍ നിര്‍ണായകമായി.