പ്രോ കബഡി ലീഗ്; 14 മത്സരങ്ങള്‍ക്കുശേഷം ഒരു ജയവുമായി തലൈവാസ്, ടൈറ്റന്‍സിന് തോല്‍വി

ഗ്രേറ്റര്‍ നോയ്ഡ: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ ഗ്രേറ്റര്‍ നോയ്ഡ ലെഗിലെ മത്സരത്തില്‍ തമിഴ് തലൈവാസിനും ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സിനും വിജയം. ഗുജറാത്ത് തെലുഗ് ടൈറ്റന്‍സിനെ 48-38 എന്ന സ്‌കോറിനും തലൈവാസ് ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സിനെ 35-33 എന്ന സ്‌കോറിനും തോല്‍പ്പിച്ചു. തുടര്‍ തോല്‍വികളില്‍ വലഞ്ഞ തലൈവാസ് 14 മത്സരങ്ങള്‍ക്കുശേഷമാണ് ഒരു ജയം കണ്ടെത്തുന്നത്.

ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സിനുവേണ്ടി സോനു 17 പോയന്റുമായി മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. രോഹിത് ഗുലിയ 9 പോയന്റും ജിബി മോറെ 7 പോയന്റും പങ്കജ് 5 പോയന്റും സ്വന്തമാക്കി. തെലുഗ് ടൈറ്റന്‍സിനായി സിദ്ധാര്‍ഥ് ദേശായി 13 പോയന്റുമായി ടോപ് സ്‌കോററായി. രാകേഷ് ഗൗഡ 6ഉം മല്ലികാര്‍ജുന്‍ 5 പോയന്റും നേടി. രണ്ട് ടീമുകളും നേരത്തെതന്നെ പ്ലേ ഓഫില്‍ കടക്കാതെ പുറത്തായിരുന്നു.

ആ ഇന്ത്യന്‍ ബാറ്റ്‌സ്മാന് തന്നെ നേര്‍ക്കുനേര്‍ നോക്കിരുന്നില്ല; മുഹമ്മദ് ഇര്‍ഫാന്‍ആ ഇന്ത്യന്‍ ബാറ്റ്‌സ്മാന് തന്നെ നേര്‍ക്കുനേര്‍ നോക്കിരുന്നില്ല; മുഹമ്മദ് ഇര്‍ഫാന്‍

ആശ്വാസജയം തേടിയിറങ്ങിയ തലൈവാസിന് ഒടുവില്‍ ഒരു ജയം സ്വന്തമായി. 10 പോയന്റ് നേടിയ അജിത് കുമാറിന്റെ പ്രകടനമാണ് ടീമിന് തുണയായത്. രാഹുല്‍ ചൗധരി 5 പോയന്റും സാഗര്‍, റാന്‍ സിങ് എന്നിവര്‍ 4 വീതം പോയന്റും നേടി. പിങ്ക് പാന്ഥേഴ്‌സിനായി ദീപക് നര്‍വാള്‍ 8 പോയന്റും നിലേഷ് സാലുങ്കെ 7 പോയന്റും അമിത് ഹൂഡ 6 പോയന്റും നേടി. രണ്ട് ടീമുകള്‍ക്കും പ്ലേ ഓഫില്‍ കടക്കാനായില്ല.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, October 8, 2019, 9:20 [IST]
Other articles published on Oct 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X