Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗില്‍ ആവേശക്കളി; മുംബൈ പള്‍ട്ടാന്‍ മത്സരം സമനിലയില്‍

ബെംഗളുരു: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ ബെംഗളുരു ലെഗില്‍ നടന്ന മത്സരത്തില്‍ പൂണേരി പള്‍ട്ടാനും യു മുംബയും സമനിലയില്‍ പിരിഞ്ഞു. തുടക്കംമുതല്‍ ആവേശകരമായ മത്സരത്തില്‍ ഇരു ടീമുകളും 33-33 എന്ന സ്‌കോറിനാണ് കളി അവസാനിപ്പിച്ചത്. അവസാന മിനിറ്റുകളില്‍ ജയം മാറി മറിഞ്ഞെങ്കിലും ലീഡില്‍ കളിയവസാനിപ്പിക്കാന്‍ രണ്ട് ടീമുകള്‍ക്കും കഴിഞ്ഞില്ല. ബെംഗളുരു ലെഗിലെ ആദ്യ സമനിലയാണിത്.

പൂണേരി പള്‍ട്ടാനുവേണ്ടി മന്‍ജീത് 10 പോയന്റുമായി ടോപ് സ്‌കോററയായി. പങ്കജ് മോഹിത് 5 പോയന്റ് നേടി രണ്ടാം സ്ഥാനത്തെത്തി. മറ്റു കളിക്കാരും ഒപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കൂടുതല്‍ പ്രതിരോധത്തിലൂന്നിക്കളിച്ച ടീം ടാക്കിളിങ്ങിലും റെയ്ഡിലും എതിരാളികള്‍ക്ക് മേല്‍ക്കൈ നേടാന്‍ അവസരം നല്‍കിയില്ല. പോയന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ് ഇപ്പോള്‍ പൂണേരി പള്‍ട്ടാന്‍.

pkl2019

തുടര്‍വിജയങ്ങളുമായെത്തിയ മുംബയ്ക്ക് ജയം ആവര്‍ത്തിക്കാനായില്ല. മുംബയ്ക്കുവേണ്ടി അഭിഷേക് സിങ് 11 പോയന്റ് നേടിയപ്പോള്‍ അതുല്‍, സന്ദീപ് എന്നിവര്‍ 4 വീതം പോയന്റും നേടി. സന്ദീപിന്റെ ടാക്കിളുകള്‍ ടീമിന് തുണയായി. പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ള മുംബ പ്ലേ ഓഫ് പ്രതീക്ഷയിലാണ്. ആദ്യ ആറു സ്ഥാനക്കാര്‍ക്കാണ് പ്ലേ ഓഫില്‍ കളിക്കാന്‍ യോഗ്യത ലഭിക്കുക.

Story first published: Friday, September 6, 2019, 10:42 [IST]
Other articles published on Sep 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+