Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; സൂപ്പര്‍ പോരാട്ടത്തില്‍ ദബാംഗ് ഡല്‍ഹിക്ക് വിജയം

ജയ്പൂര്‍: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ ജയ്പൂര്‍ ലെഗില്‍ നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ ദബാംഗ് ഡല്‍ഹി പറ്റ്‌ന പൈറേറ്റ്‌സിനെ തോല്‍പ്പിച്ചു. ഒപ്പത്തിനൊപ്പം നീങ്ങിയ മത്സരത്തില്‍ 43-29 എന്ന സ്‌കോറിനാണ് ഡല്‍ഹി ജയിച്ചത്. അഞ്ചു പോയന്റിന്റെ ലീഡുമായി മുന്നേറിയ പറ്റ്‌ന ജയിക്കുമെന്ന തോന്നലുളവാക്കിയെങ്കിലും അവസാന മിനിറ്റുകളില്‍ പൈറേറ്റ്‌സിനെ മറികടന്ന ഡല്‍ഹി തകര്‍പ്പന്‍ വിജയം നേടി.

വിജയ് ആണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. വിജയ് 13 പോയന്റ് നേടിയപ്പോള്‍ ഒരിക്കല്‍ക്കൂടി മികവുകാട്ടിയ നവീന്‍ കുമാര്‍ 11 പോയന്റും സ്വന്തമാക്കി. 8 പോയന്റ് നേടിയ ചന്ദ്രന്‍ രഞ്ജിത്ത് ആണ് തൊട്ടുപിറകിലുള്ളത്. റെയ്ഡിലും ടാക്കിള്‍ പോയന്റിലും ഡല്‍ഹി പൈറേറ്റ്‌സിനേക്കാള്‍ മികവുകാട്ടി. ജയത്തോടെ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്തു. 18 മത്സരങ്ങളില്‍ നിന്നും ഡല്‍ഹിക്ക് 77 പോയന്റുണ്ട്.

patnapirates-dabangdelhi

സൂപ്പര്‍താരം പര്‍ദീപ് നര്‍വാളിന്റെ മികവിലിറങ്ങിയ പൈറേറ്റ്‌സിന് അവസാന മിനിറ്റുകളിലെ പിഴവാണ് തിരിച്ചടിയായത്. പര്‍ദീപ് 19 പോയന്റുമായി ഗംഭീര പ്രകടനം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ലീ ജങ് 7 പോയന്റും നേടി. മറ്റു കളിക്കാരുടെ നിലവാരത്തകര്‍ച്ചയാണ് ടീമിന് തുടര്‍തോല്‍വികള്‍ സമ്മാനിക്കുന്നത്. പോയന്റ് പട്ടികയില്‍ 9-ാം സ്ഥാനത്തുള്ള പൈറേറ്റ്‌സ് പ്ലേ ഓഫില്‍ കടക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.

Story first published: Friday, September 27, 2019, 10:41 [IST]
Other articles published on Sep 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+