വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; തെലുഗ് ടൈറ്റന്‍സിനെ വീഴ്ത്തി ബംഗാള്‍, പിങ്ക് പാന്ഥേഴ്‌സിനും ജയം

ജയ്പൂര്‍: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ ജയ്പൂര്‍ ലെഗില്‍ നടന്ന മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്‌സ്, ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സ് ടീമുകള്‍ക്ക് ജയം. ബംഗാള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ തെലുഗ് ടൈറ്റന്‍സിനെയാണ് മറികടന്നത്. സ്‌കോര്‍ 40-39. പിങ്ക് പാന്ഥേഴ്‌സ് പൂണേരി പള്‍ട്ടാനെ 43-34 എന്ന സ്‌കോറിനും വീഴ്ത്തി. ജയത്തോടെ ബംഗാള്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

ബംഗാളിനുവേണ്ടി മണിന്ദര്‍ സിങ് 17 പോയന്റ് നേടി. സുകേഷ് ഹെഗ്‌ഡെ 5 പോയന്റുമായി പിന്തുണ നല്‍കി. ടൈറ്റന്‍സിനായി 15 പോയന്റ് നേടിയ സിദ്ധാര്‍ഥ് ദേശായിയാണ് ടോപ് സ്‌കോറര്‍. രജനീഷ് ദലാല്‍ 6 പോയന്റ് നേടിയപ്പോള്‍ രാകേഷ് ഗൗഡ, അബോസര്‍ എന്നിവര്‍ 5 പോയന്റ് വീതവും സ്വന്തമാക്കി. ഓള്‍ഔട്ട് പോയന്റിലും ടാക്കിള്‍ പോയന്റിലും നേരിയ മുന്‍തൂക്കം നേടിയാണ് ബംഗാള്‍ ടൈറ്റന്‍സിനെ മറികടന്നത്.

മെസ്സിയോ, റൊണാള്‍ഡോയോ? ആരാണ് ബെസ്റ്റ്... താനെങ്കില്‍ വോട്ട് ഈ താരത്തിനെന്ന് കോലിമെസ്സിയോ, റൊണാള്‍ഡോയോ? ആരാണ് ബെസ്റ്റ്... താനെങ്കില്‍ വോട്ട് ഈ താരത്തിനെന്ന് കോലി

pkl2019

സ്വന്തം കാണികള്‍ക്കു മുന്നില്‍ തിളങ്ങിയ ദീപക് ഹൂഡയും ദീപക് നര്‍വാളുമാണ് ജയ്പൂരിന്റെ വിജയം അനായാസമാക്കിയത്. ഹൂഡ 12ഉം നര്‍വാള്‍ 11ഉം പോയന്റ് നേടിയപ്പോള്‍ സുകേഷ് ഹെഗ്‌ഡെ 7 പോയന്റും സ്വന്തമാക്കി. പൂണേരി പള്‍ട്ടാനായി പങ്കജ് മോഹിത് 14 പോയന്റ് നേടിയപ്പോള്‍ 8 പോയന്റുമായി മന്‍ജീത് രണ്ടാമതെത്തി. പ്ലേ ഓഫിനടുത്തുള്ള ഇരു ടീമുകള്‍ക്കും വരും മത്സരങ്ങള്‍ നിര്‍ണായകമാകും.

Story first published: Thursday, September 26, 2019, 9:17 [IST]
Other articles published on Sep 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X