Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; ഡല്‍ഹിയുടെ കുതിപ്പിന് വിരാമമിട്ട് ഗുജറാത്ത്

മുംബൈ: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയ്ന്റ്‌സിന് വിജയം. തുടര്‍വിജയങ്ങളുമായി കുതിക്കുകയായിരുന്ന ദബാംഗ് ഡല്‍ഹിയെ 31-26 എന്ന പോയന്റ് നിലയിലാണ് ഗുജറാത്ത് മറികടന്നത്. ഇതോടെ ഗുജറാത്ത് സീസണില്‍ കളിക്കാനിറങ്ങിയ മൂന്ന് മത്സരങ്ങളിലും ജയം സ്വന്തമാക്കിയപ്പോള്‍ നാല് കളികളില്‍നിന്നും ഡല്‍ഹി മൂന്ന് വിജയങ്ങളുമായി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.

ഇരു ടീമുകളും കരുതലോടെ കളിച്ച മത്സരത്തില്‍ ഓള്‍റൗണ്ട് മികവാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. ജിബി മോറെ 9 പോയന്റുമായി ടീമിന്റെ ടോസ് സ്‌കോററായി. നാല് റെയ്ഡ് പോയന്റുകള്‍ക്കൊപ്പം നാല് ടാക്കിള്‍ പോയന്റുകളും മോറെ സ്വന്തമാക്കി. രോഹിത് ഗുലിയ 8 പോയന്റ് നേടിയപ്പോള്‍ സച്ചിന്‍ നാല് പോയന്റും സ്വന്തമാക്കി. ടാക്കിളിങ്ങില്‍ മറ്റു കളിക്കാര്‍ക്ക് കാര്യമായ മികവ് പുലര്‍ത്താനായില്ല.

PKL2019

ഡല്‍ഹിക്കുവേണ്ടി നവീന്‍ കുമാര്‍ 10 റെയ്ഡ് പോയന്റുകളാണ് നേടിയെടുത്തത്. ചന്ദ്രന്‍ രഞ്ജിത്ത് 5 പോയന്റും സ്വന്തമാക്കിയപ്പോള്‍ സഹകളിക്കാര്‍ തീര്‍ത്തും നിറംമങ്ങി. തുടക്കത്തില്‍ പിന്നിലായിപ്പോയ ടീം പിന്നീട് തിരിച്ചുകയറിയിരുന്നു. ആദ്യപകുതിയില്‍ 14-11 എന്ന നിലയില്‍ ലീഡെടുത്ത ഡല്‍ഹി ജയപ്രതീക്ഷയുണര്‍ത്തിയെങ്കിലും 19-18 എന്ന നിലയില്‍ മുന്നില്‍ കയറിയ ഗുജറാത്ത് പിന്നീട് തിരിഞ്ഞുനോക്കിയില്ല.

Story first published: Friday, August 2, 2019, 9:32 [IST]
Other articles published on Aug 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+