For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; അവസാന മിനിറ്റില്‍ തലൈവാസിന് തോല്‍വി, ജയിക്കാനാകാതെ പള്‍ട്ടാന്മാര്‍

മുംബൈ: പ്രോ കബഡി ലീഗ് ഏഴാം സീസണില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ പറ്റ്‌ന പൈറേറ്റ്‌സിനും ബംഗാള്‍ വാരിയേഴ്‌സിനും ജയം. ആദ്യ മത്സരത്തില്‍ 24-23 എന്ന നിലയില്‍ തമിഴ് തലൈവാസിനെയാണ് പറ്റ്‌ന തോല്‍പ്പിച്ചത്. രണ്ടാം മത്സരത്തില്‍ 43-23 എന്ന സ്‌കോറില്‍ ബംഗാള്‍ പൂണേരി പള്‍ട്ടാനെ പരാജയപ്പെടുത്തി. സീസണില്‍ കളിക്കാനിറങ്ങിയ മൂന്നു മത്സരങ്ങളിലും വമ്പന്‍ തോല്‍വിയാണ് പള്‍ട്ടാന്മാര്‍ ഏറ്റുവാങ്ങിയത്.

കുറഞ്ഞ സ്‌കോര്‍ പിറന്നൊരു മത്സരത്തില്‍ തലൈവാസിന്റേയും പൈറേറ്റ്‌സിന്റെയും റെയ്ഡര്‍മാര്‍ പരാജയമായി. പൈറേറ്റ്‌സിനായി ജയ്ദീപ് 5 ടാക്കിള്‍ പോയന്റുകള്‍ ഉള്‍പ്പെടെ 7 പോയന്റ് നേടിയപ്പോള്‍ മോനു 5 പോയന്റും സ്വന്തമാക്കി. തലൈവാസിനായി രാഹുല്‍ ചൗധരി 5 റെയ്ഡ് പോയന്റുകള്‍ നേടി. മന്‍ജീത് ചില്ലാര്‍ 4 ടാക്കിള്‍ പോയന്റും സ്വന്തമാക്കിയെങ്കിലും ദുര്‍ബലമായ റെയ്ഡുകള്‍ ടീമിന് തിരിച്ചടിയായി.

PKL2019

തോല്‍ക്കാന്‍വേണ്ടിയെന്ന രീതിയില്‍ കളിക്കിറങ്ങുന്ന പൂണേരി പള്‍ട്ടാനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് ബംഗാള്‍ കാഴ്ചവെച്ചത്. മണീന്ദര്‍ സിങ് 14 പോയന്റ് നേടി. ഇസ്മയില്‍ 8 ഉം റിങ്കു 5 ഉം പോയന്റുകളും സ്വന്തമാക്കി. പള്‍ട്ടാനാന്മാര്‍ക്കായി പങ്കജ് 6 റെയ്ഡ് പോയന്റുകള്‍ നേടിയത് മാത്രമാണ് ആശ്വാസം. കളിച്ച മൂന്നു മത്സരങ്ങളും തോറ്റതോടെ 11-ാം സ്ഥാനത്താണ് പൂണേരി പള്‍ട്ടാന്‍.

Story first published: Tuesday, July 30, 2019, 9:37 [IST]
Other articles published on Jul 30, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+