വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗില്‍ വീണ്ടും സമനിലക്കളി; മുംബയെ വീഴ്ത്തി ബംഗാള്‍ വാരിയേഴ്‌സ്

കൊല്‍ക്കത്ത: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ കൊല്‍ക്കത്ത ലെഗില്‍ നടന്ന ഹരിയാണ സ്റ്റീലേഴ്‌സ് ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സ് മത്സരത്തില്‍ സമനില. ഇരു ടീമുകളും 32-32 എന്ന സ്‌കോറിനാണ് പിരിഞ്ഞത്. മറ്റൊരു മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്‌സ് യു മുംബയെ അവസാന മിനിറ്റിലെ കുതിപ്പില്‍ മറികടന്നു. സ്‌കോര്‍ 29-26. ജയത്തോടെ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയരാനും ബംഗാളിന് കഴിഞ്ഞു.

ജയ്പൂരിനായി ദീപക് ഹൂഡ 14 പോയന്റുമായി തിളങ്ങി. സന്ദീപ് ദുള്‍ 5 പോയന്റും സ്വന്തമാക്കി. മറ്റു കളിക്കാര്‍ക്ക് നിലവാരത്തിലേക്കുയരാനായില്ല. ഓള്‍റൗണ്ട് പ്രകടനമാണ് ഹരിയാണയ്ക്ക് കരുത്തരായ ജയ്പൂരിനെതിരെ സമനില നേടിക്കൊടുത്തത്. വികാസ് കണ്ടോല 7 പോയന്റുമായി ടോപ് സ്‌കോററായി. രവി കുമാര്‍, പ്രശാന്ത് കുമാര്‍ റായ്, സുനില്‍ എന്നിവര്‍ 5 പോയന്റ് വീതവും നവീന്‍ 4 പോയന്റും സ്വന്തമാക്കി.

ഞാന്‍ മാത്രമല്ല കുറ്റക്കാരന്‍, തീരുമാനത്തില്‍ ഇവരും പങ്കാളികള്‍ - തുറന്നടിച്ച് സഞ്ജയ് ബാംഗര്‍ഞാന്‍ മാത്രമല്ല കുറ്റക്കാരന്‍, തീരുമാനത്തില്‍ ഇവരും പങ്കാളികള്‍ - തുറന്നടിച്ച് സഞ്ജയ് ബാംഗര്‍

pkl2019

ബംഗാള്‍ വാരിയേഴ്‌സിനായി സുകേഷ് ഹെഗ്‌ഡെ 8 പോയന്റും മണീന്ദര്‍ സിങ് 7 പോയന്റും നേടി. ഇസ്മായില്‍ 5ഉം റിങ്കു നര്‍വാള്‍ 4 പോയന്റും നേടി. മുംബയ്ക്കായി അര്‍ജുന്‍ ദേശ്‌വാള്‍ 15 പോയന്റ് നേടി. ഫസല്‍ അത്രച്ചാലി നാലും പോയന്റും സ്വന്തമാക്കി. വമ്പന്‍ ലീഡ് ഉണ്ടായിരുന്ന ബംഗാളിനെതിരെ അവസാന മിനിറ്റില്‍ മുംബൈ സമനില നേടുമെന്ന് തോന്നിച്ചെങ്കിലും ബംഗാള്‍ വിജയം എത്തിപ്പിടിക്കുകയായിരുന്നു.

Story first published: Thursday, September 12, 2019, 9:16 [IST]
Other articles published on Sep 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X