പ്രോ കബഡി ലീഗ്; പര്‍ദീപിന്റെ പറ്റ്‌നയെ മലര്‍ത്തിയടിച്ച് ബംഗാള്‍ വാരിയേഴ്‌സ്
ചെന്നൈ: പ്രോ കബഡി ലീഗ് ഏഴാം സീസണില്‍ പറ്റ്‌ന പൈറേറ്റ്‌സിനെതിരെ ബംഗാള്‍ വാരിയേഴ്‌സിന് ജയം. അവസാന മിനിറ്റുകളില്‍ ഏകപക്ഷീയമായ മത്സരത്തില്‍ 35-26 എന്ന സ്‌കോറിനായിരുന്നു ബംഗാള്‍ ജയിച്ചുകയറിയത്. ജയത്തോടെ ബംഗാള്‍ വാരിയേഴ്‌സ് പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുര്‍ന്നു. സീസണില്‍ മൂന്നു ജയം മാത്രം സ്വന്തമായുള്ള പറ്റ്‌ന അവസാന സ്ഥാനത്താണ്.
ഇത്തവണ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്ന പറ്റ്‌നയ്‌ക്കെതിരെ ബംഗാള്‍ തുടക്കം മുതല്‍ ആധിപത്യം സ്ഥാപിച്ചു. മണീന്ദര്‍ സിങ്(10), പ്രപഞ്ചന്‍(6), റിങ്കു നര്‍വാള്‍(5) എന്നിവരാണ് ബംഗാള്‍ നിരയില്‍ തിളങ്ങിയത്. 5 പോയന്റ് നേടിയ റിങ്കുവിന്റെ ടാക്കിളുകള്‍ ടീമിന് നിര്‍ണായകമായി. ആക്രമണത്തിലും പ്രതിരോധത്തിലും എതിരാളികളേക്കാള്‍ ഏറെ മുന്നിലായിരുന്നു ബംഗാള്‍.

സൂപ്പര്‍താരം പര്‍ദീപ് നര്‍വാളിന്റെ 12 പോയന്റ് പ്രകടനം മാത്രമാണ് പറ്റ്‌ന നിരയില്‍ എടുത്തുപറയാനുള്ളത്. മറ്റു കളിക്കാര്‍ക്കൊന്നും തിളങ്ങാനായില്ല. 3 പോയന്റ് നേടിയ ഇസ്മായില്‍ ആണ് രണ്ടാം സ്ഥാനത്ത്. എതിരാളികളുടെ റെയ്ഡുകള്‍ക്ക് തടയിടാനോ പര്‍ദീപിന് മികച്ച പിന്തുണ നല്‍കാനോ സഹകളിക്കാര്‍ക്ക് കഴിയാതെ വന്നതോടെ പറ്റ്‌ന തോല്‍വി ഉറപ്പിച്ചു. പ്ലേ ഓഫില്‍ കടക്കണമെങ്കില്‍ പൈറേറ്റ്‌സിന് ഇനി ശേഷിക്കുന്ന മത്സരങ്ങളിലെല്ലാം ജയം അനിവാര്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications