കൊല്‍ക്കത്ത: പ്രോ കബഡി ലീഗ് ഏഴാം സീസണ് കൊല്‍ക്കത്ത ലെഗില്‍ നടന്ന മത്സരങ്ങളില്‍ ബംഗാള്‍ വാരിയേഴ്സിനും പറ്റ്ന പൈറേറ്റ്സിനും ജയം. പറ്റ്ന പൈറേറ്റ്സ് 36-33 എന്ന സ്കോറിന് ജയ്പൂര്‍ പിങ്ക് പാന്ഥേഴ്സിനേയും ബംഗാള്‍ 42-40ന് ബെംഗളുരു ബുള്സിനേയും തോല്‍പ്പിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടംകണ്ട് രണ്ട് മത്സരത്തിലും അവസാന മിനിറ്റുകളിലെ ആവേശപ്പോരാണ് ഫലം നിശ്ചയിച്ചത്.
പറ്റ്നയ്ക്കുവേണ്ടി സൂപ്പര്‍താരം പര്‍ദീപ് നര്‍വാള്‍ തിളങ്ങി. 14 പോയന്റാണ് പര്‍ദീപ് നേടിയത്. ലീ ജങ് 8 പോയന്റും നീരജ് കുമാര്‍ 6 പോയന്റുമായി മികച്ച പിന്തുണ നല്കി. പിങ്ക് പാന്ഥേഴ്സിനായി സുശീല്‍ ഗുലിയ 8 പോയന്റുമായി ടോപ് സ്കോററായി. നിതിന്‍ റാവല്‍ 6 പോയന്റും നേടി. ദീപക് ഹൂഡയ്ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ദീപക്, സന്ദീപ് ദുള്‍ എന്നിവര്‍ 5 പോയന്റ് വീതമാണ് നേടിയത്.
റൊണാള്‍ഡീന്യോ ഒടുവില്‍ ബൂട്ടഴിക്കുന്നു; വിരമിക്കല്‍ മത്സരം കൊളംബിയന്‍ ടീമിനൊപ്പം
ഫലം മാറിമറിഞ്ഞ മത്സരത്തില്‍ സ്വന്തം മൈതാനത്ത് ബംഗാള്‍ വാരിയേഴ്സ് നിലവിലെ ചാമ്പ്യന്മാരെ മലര്‍ത്തിയടിച്ചു. ബംഗാളിന് വേണ്ടി മണീന്ദര്‍ സിങ് 17 പോയന്റുമായി തിളങ്ങി. ഇസ്മായില്‍ 9ഉം സുകേഷ് ഹെഗ്ഡെ 5ഉം പോയന്റും നേടി. ബംഗളുരുവിനായി പവന് കുമാര്‍ 19 പോയന്റാണ് നേടിയത്. സുമിത് സിങ് 7 പോയന്റ് നേടിയപ്പോള്‍ രോഹിത് കുമാറിന് ആകെ 2 പോയന്റ് മാത്രമാണ് നേടാനായത്.