For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; ഹരിയാണ സ്റ്റീലേഴ്‌സിനും ബംഗാള്‍ വാരിയേഴ്‌സിനും ജയം

അഹമ്മദാബാദ്: പ്രോ കബഡി ലീഗ് ഏഴാം സീസണിലെ ബുധനാഴ്ച നടന്ന മത്സരത്തില്‍ ഹരിയാണ സ്റ്റീലേഴ്‌സും ബംഗാള്‍ വാരിയേഴ്‌സും ജയം കണ്ടെത്തി. യുപി യോദ്ധയ്‌ക്കെതിരെ 38-33 എന്ന സ്‌കോറിനായിരുന്നു ഹരിയാണയുടെ ജയം. ഇഞ്ചോടിഞ്ച് പോരാട്ടംകണ്ട മത്സരത്തില്‍ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സിനെ ബംഗാള്‍ പരാജയപ്പെടുത്തി. സ്‌കോര്‍ 28-26. ജയത്തോടെ ബംഗാള്‍ വാരിയേഴ്‌സ് പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.

വികാസ് കണ്ടോലയുടെ റെയ്ഡുകളാണ് ഹരിയാണയ്ക്ക് ജയം സമ്മാനിച്ചത്. 12 പോയന്റാണ് വികാസ് സ്വന്തമാക്കിയത്. സുനില്‍ 6 പോയന്റുമായി പിന്തുണ നല്‍കി. യോദ്ധയ്ക്കുവേണ്ടി ശ്രീകാന്ത് ജാദവ് 9 പോയന്റ് നേടിയപ്പോള്‍ മോനു ഗോയാതും സുരേന്ദര്‍ സിങ്ങും 5 വീതം പോയന്റും സ്വന്തമാക്കി. പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഹരിയാണ. എട്ട് മത്സരങ്ങളില്‍ നിന്നും രണ്ട് ജയം മാത്രം നേടിയ യോദ്ധ ഒന്‍പതാം സ്ഥാനത്തും.

gujaratvsbengal

ഇരുവശത്തേക്കും മാറിമറിഞ്ഞൊരു മത്സരത്തിലാണ് ബംഗാള്‍ അവസാന നിമിഷം ജയം പിടിച്ചെടുത്തത്. ബംഗാളിനുവേണ്ടി 8 പോയന്റ് നേടിയ കെ പ്രപഞ്ചന്‍ ആണ് ടോപ് സ്‌കോറര്‍. ഇസ്മയില്‍, മണീന്ദര്‍ സിങ് എന്നിവര്‍ 5 വീതം പോയന്റും സ്വന്തമാക്കി. ഗുജറാത്തിനായി സോനു 8 പോയന്റ് നേടി. സച്ചിനും സുനില്‍ കുമാറും 6 വീതം പോയന്റും കണ്ടെത്തി. അവസാന മിനിറ്റുകളില്‍ പിറകില്‍നിന്നും ജയത്തിനരികിലെത്തിയെങ്കിലും പ്രതിരോധത്തിലെ പിഴവുകളാണ് ഗുജറാത്തിന് വിനയായത്.

Story first published: Thursday, August 15, 2019, 10:05 [IST]
Other articles published on Aug 15, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+