ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ ഇന്റര്‍ സോണ്‍ മത്സരത്തില്‍ തമിഴ് തലൈവാസും ദബാംഗ് ദില്ലിയും ജയിച്ചു. കരുത്തരായ തെലുഗ് ടൈറ്റന്‍സിനെ 27-23 എന്ന സ്കോറിനാണ് തലൈവാസ് തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ ദബാംഗ് ദില്ലി ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സിനെ 29-26 എന്ന സ്കോറിനും കീഴ്പ്പെടുത്തി. രണ്ടും മത്സരങ്ങളും ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് വേദിയായത്.
സീസണില്‍ ശരാശരിയിലും താഴ്ന്ന പ്രകടനം നടത്തുന്ന തമിഴ് തലൈവാസിന് ജയം ആശ്വാസമേകുന്നതായി. ക്യാപ്റ്റന്‍ അജയ് താക്കൂറിന്റെ 8 പോയന്റ് പ്രകടനമാണ് തലൈവാസിന് തുണയായത്. സുകേഷ് ഹെഗ്ഡെ അഞ്ചു പോയന്റുകളുമായി മികച്ച പിന്തുണ നല്കി. മറുവശത്ത് രാഹുല്‍ ചൗധരി എട്ടും നീലേഷ് സോളങ്കെ നാലും പോയന്റുകള്‍വീതം നേടിയെങ്കിലും ടീമിനെ ജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.
മറ്റൊരു മത്സരത്തില്‍ ദബാംഗ് ദില്ലിക്കുവേണ്ടി മീരജ് ഷെയ്ക്ക് ഏഴു പോയന്റുകള്‍ നേടി. നവീന്‍ കുമാര്‍ അഞ്ചും രവീന്ദ്ര പഹല്‍ നാലും പോയന്റുകളാണ് നേടിയത്. ഗുജറാത്തിനായി സച്ചിന് 9 പോയന്റുകള്‍ നേടി. പര്‍വേഷ് ബെന്‍സ്വാള്‍ ആറു പോയന്റുകളും സ്വന്തമാക്കി. ഇരു ടീമുകളും ആദ്യ പകുതിയില്‍ ഒപ്പത്തിനൊപ്പം നില്ക്കുന്ന പ്രകടനം കാഴ്ചവെച്ചെങ്കിലും അന്തിമ മിനിറ്റുകളിലെ പിഴവുകളാണ് ഗുജറാത്തിനെ തോല്‍വിയിലേക്ക് നയിച്ചത്.
രഞ്ജി ട്രോഫി: വീണ്ടും രക്ഷകനായി സക്സേന... ബംഗാളിനെതിരേ കേരളത്തിന് ലീഡ്