വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗിന് ഞായറാഴ്ച തുടക്കമാകുന്നു; ഇതാദ്യമായി കേരളത്തിലും മത്സരങ്ങള്‍

ചെന്നൈ: പ്രോ കബഡി ലീഗിന്റെ ആറാം സീസണ് ഞായറാഴ്ച തുടക്കമാകും. ചെന്നൈയില്‍ തമിഴ് തലൈവാസും നിലവിലെ ചാമ്പ്യന്‍മാരായ പാറ്റ്ന പൈറേറ്റ്സുമായാണ് ഉദ്ഘാടനമത്സരം. കഴിഞ്ഞ സീസണില്‍ ആദ്യമായി പ്രോ കബഡി ലീഗിലെത്തിയ ഫ്രാഞ്ചൈസിയായ തമിഴ് തലൈവാസിന് പ്ലേ ഓഫില്‍ കടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ മലയാളി പരിശീലകന്‍ ഇ ഭാസ്‌കരന്റെ നേതൃത്വത്തിലാണ് ടീമിന്റെ വരവ്.

pro-kabadi

രണ്ടാം സീസണില്‍ യു മുംബൈയെ ചാമ്പ്യന്മാരാക്കിയ ഭാസ്‌കരന്‍ മൂന്നാം സീസണില്‍ ടീമിനെ റണ്ണറപ്പുകളുമാക്കിയിരുന്നു. ഇത്തവണ ചെന്നൈ ടീമിനെ പ്ലേ ഓഫില്‍ എത്തിക്കുകയാകും ഭാസ്‌കരന്റെ പ്രഥമ കടമ്പ. രണ്ടു മാസമായി ലീഗിനുവേണ്ടി പരിശീലനത്തിലാണെന്നും താരങ്ങളെല്ലാം ആത്മവിശ്വാസത്തിലാണെന്നും ഭാസ്‌കരന്‍ പറഞ്ഞു. ഞായറാഴ്ച മറ്റൊരു മത്സരത്തില്‍ പുണേരി പള്‍ട്ടാനും യു മുംബൈയും ഏറ്റുമുട്ടും.

അഞ്ചാം സീസണിലാണ് ടീമുകളുടെ എണ്ണം എട്ടില്‍നിന്ന് പന്ത്രണ്ടായി ഉയര്‍ത്തിയത്. രണ്ടു സോണുകളിലായാണ് 12 ടീമുകള്‍ മത്സരിക്കുക. സോണ്‍ എ യില്‍ ദബാങ് ദില്ലി, ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സ്, ജയ്പുര്‍ പിങ്ക് പാന്തേഴ്സ്, ഹരിയാണ സ്റ്റീലേഴ്സ്, പുണെരി പള്‍ട്ടാന്‍, യു മുംബൈ ടീമുകളും സോണ്‍ ബി യില്‍ ബംഗാള്‍ വാരിയേഴ്സ്, പാറ്റ്ന പൈറേറ്റ്സ്, ബെംഗളുരു ബുള്‍സ്, തമിഴ് തലൈവാസ്, തെലുഗു ടൈറ്റാന്‍സ്, യു.പി. യോദ്ധ ടീമുകളും മത്സരിക്കും.

കബഡി ലീഗില്‍ ഇത്തവണയും മലയാളികളുടെ സാന്നിധ്യമുണ്ട്. രണ്ടു പരിശീലകരും നാല് കളിക്കാരുമടക്കം ആറു മലയാളികളാണ് ഇത്തവണ ലീഗിലുള്ളത്. ഇ. ഭാസ്‌കരനെക്കൂടാതെ ബംഗാള്‍ വാരിയേഴ്സിന്റെ കാസര്‍കോടുകാരന്‍ ജഗദീഷ് കുമ്പളയും പരിശീലകനായുണ്ട്. കൂടാതെ അതു, വിമല്‍ രാജ് (തമിഴ് തലൈവാസ്), ആദര്‍ശ് (ബംഗാള്‍ വാരിയേഴ്സ്), സാഗര്‍ ബി. കൃഷ്ണ (യു.പി. യോദ്ധാസ്) എന്നിവരാണ് മലയാളി താരങ്ങള്‍.

ഇതാദ്യമായി ഇത്തവണ നാലു മത്സരങ്ങള്‍ കൊച്ചിയില്‍ വെച്ചു നടത്തുന്നുണ്ട്. മൂന്ന് എലിമിനേറ്റര്‍ മത്സരങ്ങളും ഒരു ക്വാളിഫയര്‍ മത്സരവും ഡിസംബര്‍ 30, 31 തീയതികളിലായി കൊച്ചിയില്‍ നടക്കും. ജനുവരി മൂന്നിന് രണ്ടാമത്തെ ക്വാളിഫയറും, ജനുവരി അഞ്ചിന് ഫൈനലും നടക്കും. രണ്ടു മത്സരങ്ങളും മുംബൈയില്‍ വെച്ചാണ് നടക്കുക.

വിവാദങ്ങള്‍ക്ക് വിട; ഗോളുമായി റൊണാള്‍ഡോ, യുവന്റസ് മുന്നോട്ട്... ബയേണിന് വീണ്ടും ഷോക്ക്</a></strong><a class= " title="വിവാദങ്ങള്‍ക്ക് വിട; ഗോളുമായി റൊണാള്‍ഡോ, യുവന്റസ് മുന്നോട്ട്... ബയേണിന് വീണ്ടും ഷോക്ക് " />വിവാദങ്ങള്‍ക്ക് വിട; ഗോളുമായി റൊണാള്‍ഡോ, യുവന്റസ് മുന്നോട്ട്... ബയേണിന് വീണ്ടും ഷോക്ക്

Story first published: Sunday, October 7, 2018, 14:39 [IST]
Other articles published on Oct 7, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X