For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഗുജറാത്ത്; പറ്റ്‌ന പൈറേറ്റ്‌സിനും ജയം

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജെയന്റ്‌സ്് വിജയം. മറ്റൊരു മത്സരത്തില്‍ ചാമ്പ്യന്മാരായ പറ്റ്‌ന പൈറേറ്റ്‌സും ജയം കണ്ടെത്തി. ബംഗാള്‍ വാരിയേഴ്‌സിനെ 50-30 എന്ന വന്‍ മാര്‍ജിനിലാണ് പറ്റ്‌ന തോല്‍പ്പിച്ചത്. യു മുംബയ്‌ക്കെതിരെ 38-36 എന്ന സ്‌കോറിനായിരുന്നു ഗുജറാത്തിന്റെ വിജയം.

ദീപക് നര്‍വാര്‍, പര്‍ദീപ് നര്‍വാള്‍ എന്നിവരുടെ റെയ്ഡുകളായിരുന്നു പറ്റ്‌ന പൈറേറ്റ്‌സിനെ വിജയത്തിലേക്ക് നയിച്ചത്. ദീപക് 13ഉം പര്‍ദീപ് 11ഉം പോയന്റുകള്‍ നേടിയപ്പോള്‍ പ്രതിരോധ താരങ്ങളും മികച്ചുനിന്നു. മറുവശത്ത് ബംഗാള്‍ വാരിയേഴ്‌സിന്റെ പ്രതിരോധം വന്‍ പരാജയമായി. അമിത് നഗര്‍ ഏഴും മണിന്ദര്‍ സിങ് ആറും പോയന്റുകളാണ് ബംഗാളിനായി നേടിയത്. തീര്‍ത്തും ഏകപക്ഷീയമായിരുന്നു പറ്റ്‌ന പൈറേറ്റ്‌സിന്റെ വിജയം.

Pro Kabaddi League 2018: Patna Pirates defeat Bengal Warriors

ജയപരാജയങ്ങള്‍ മാറി മറിഞ്ഞ കളികളിലൊന്നിലാണ് ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജെയന്റ്‌സ് യു മുംബയെ തറപറ്റിച്ചത്. ആദ്യ പകുതിയില്‍ ഗുജറാത്ത് മുന്നിട്ടു നിന്നെങ്കിലും രണ്ടാം പകുതിയില്‍ മുംബ കളിയിലേക്ക് മടങ്ങിയെത്തി ലീഡ് നേടിയിരുന്നു. എന്നാല്‍, അവസാന റെയ്ഡുകളില്‍ മുന്നിട്ടുനിന്ന ഗുജറാത്ത് ജയം പിടിച്ചെടുക്കുകയായിരുന്നു. ഗുജറാത്തിനായ സച്ചിന്‍ 9 പോയന്റുകള്‍ നേടി. മുംബയുടെ സിദ്ധാര്‍ഥ് ദേശായി 13ഉം രോഹിത് ബലിയന്‍ ഏഴും പോയന്റുകള്‍ നേടി.

Story first published: Sunday, November 11, 2018, 9:51 [IST]
Other articles published on Nov 11, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+