Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; തോറ്റ് തോറ്റ് തലൈവാസ്; പൈറേറ്റ്‌സിനും വാരിയേഴ്‌സിനും ജയം

ചെന്നൈ: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ തമിഴ് തലൈവാസിന് വീണ്ടും തോല്‍വി. ബംഗാള്‍ വാരിയേഴ്‌സിനോടും തോറ്റതോടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ കളിക്കാര്‍ ഒരിക്കല്‍ക്കൂടി മികവിലേക്ക് ഉയരാതിരുന്നതോടെ 36-27 എന്ന നിലയില്‍ തലൈവാസ് ബംഗാള്‍ ടീമിനോട് അടിയറവ് പറഞ്ഞു.

ക്യാപ്റ്റന്‍ അജയ് താക്കൂര്‍ ഒരിക്കല്‍ക്കൂടി നിലവാരമുള്ള പ്രകടനം കാഴ്ചവെച്ചെങ്കിലും പ്രതിരോധത്തിലെ അലസതയും മോശം തീരുമാനങ്ങളും തിരിച്ചടിയായി. മണിന്ദര്‍ സിങ് ഒന്‍പത് പോയന്റുമായി വാരിയേഴ്‌സിനെ മുന്നിനില്‍നിന്നും നയിച്ചു. ഒന്നാം പകുതിയില്‍ നല്ല മത്സരം കാഴ്ചവെച്ചെങ്കിലും രണ്ടാംപകുതിയില്‍ ടീം തീര്‍ത്തും നിറംമങ്ങി. മലയാളി ഭാസ്‌കരന്‍ പരിശീലിപ്പിക്കുന്ന തമിഴ് തലൈവാസ് കഴിഞ്ഞ സീസണിലും മോശം പ്രകടനമാണ് കാഴ്ചവെച്ചത്.

warriorsvsthalaivas

വ്യാഴാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ ചാമ്പ്യന്മാരായ പറ്റ്‌ന പൈറേറ്റ്‌സ് യുപി യോദ്ധയെ കടുത്ത പോരാട്ടത്തില്‍ കീഴടക്കി. ഇരു ടീമുകളുടെയും വാശിയേറിയ പോരാട്ടം കണ്ട മത്സരത്തില്‍ 43-41 എന്ന നിലയിലായിരുന്നു പറ്റ്‌ന ടീമിന്റെ വിജയം. സൂപ്പര്‍താരം പര്‍ദീപ് നര്‍വാള്‍ 16 റെയ്ഡ് പോയന്റുകള്‍ നേടി. യുപി യോദ്ധയ്ക്കുവേണ്ടി ശ്രീകാന്ത് ജാദവ് 12 പോയന്റുകള്‍ നേടിയെങ്കിലും പ്രതിരോധത്തിലെ പാളിച്ചകള്‍ തിരിച്ചടിയായി. ഇരു ടീമുകളും ആക്രമണത്തില്‍ ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും പ്രതിരോധമാണ് ടീമുകളെ വേറിട്ടുനിര്‍ത്തിയത്.

Story first published: Friday, October 12, 2018, 9:48 [IST]
Other articles published on Oct 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+