Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗില്‍ വീണ്ടും ത്രില്ലര്‍ സമനില; ബംഗാളിന് ജയം

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ ലീഗ് മത്സരത്തില്‍ വീണ്ടും സമനിലക്കളി. ഹരിയാണ സ്റ്റീലേഴ്‌സും തമിഴ് തലൈവാസും തമ്മില്‍ നടന്ന മത്സരമാണ് ത്രസിപ്പിക്കുന്ന സമനിലയില്‍ അവസാനിച്ചത്. മറ്റൊരു മത്സരത്തില്‍ കരുത്തരായ ബംഗാള്‍ വാരിയേഴ്‌സ് തെലുഗ് ടൈറ്റന്‍സിനെ തോല്‍പ്പിച്ചു. 39-34 എന്ന സ്‌കോറിനാണ് ബംഗാളിന്റെ വിജയം.

ഇരു ഭാഗത്തെയും റെയ്ഡര്‍മാര്‍ മിന്നിയ മത്സരത്തില്‍ 40 പോയന്റുകള്‍ വീതം പങ്കുവെച്ചാണ് ഹരിയാണയും തലൈവാസും സമനിലയില്‍ പിരിഞ്ഞത്. തലൈവാസിനായി ക്യാപ്റ്റന്‍ അജയ് താക്കൂര്‍ 17 പോയന്റുകളുമായി ഗംഭീര പ്രകടനം നടത്തി. ആനന്ദ് എട്ടു പോയന്റും നേടി. ഹരിയാണയ്ക്കായി മോനു ഗോയാത് 17 ഉം, വികാഷ് ഖണ്ടോല 10 പോയന്റുകളും സ്വന്തമാക്കി.

pro-kabbadi

മണിന്ദര്‍ സിങ് ആണ് ബംഗാളിന്റെ വിജയത്തിന് നിര്‍ണായകമായത്. 12 പോയന്റുകള്‍ മണീന്ദര്‍ നേടിയപ്പോള്‍ സുര്‍ജിത്ത് സിങ് 7 പോയന്റുമായി മികച്ച പിന്തുണയും നല്‍കി. തെലുഗ് ടൈറ്റന്‍സിനായി അര്‍മാന്‍ 13 പോയന്റുകള്‍ നേടി. അതേസമയം, മറ്റു താരങ്ങള്‍ക്ക് കാര്യമായ സ്‌കോര്‍ കണ്ടെത്താനായില്ല. പ്രതിരോധ താരങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്തുയരാത്തതും ടൈറ്റന്‍സിന് തിരിച്ചടിയായി.

Story first published: Wednesday, December 26, 2018, 9:32 [IST]
Other articles published on Dec 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+