വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; ചാമ്പ്യന്മാരെ തകര്‍ത്ത് ഗുജറാത്ത്, ദബാംഗ് ദില്ലിക്കും വിജയം

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ ഇന്റര്‍ സോണ്‍ മത്സരത്തില്‍ ചാമ്പ്യന്മാരായ പറ്റ്‌ന പൈറേറ്റ്‌സിനെ ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്‌സ് തകര്‍ത്തു. മറ്റൊരു മത്സരത്തില്‍ ദബാംഗ് ദില്ലി, തെലുഗ് ടൈറ്റന്‍സിനെയും തോല്‍പ്പിച്ചു. 45-27 എന്ന സ്‌കോറിനായിരുന്നു ഗുജറാത്തിന്റെ വിജയം. ദില്ലി 34-29 എന്ന സ്‌കോറിന് ടൈറ്റന്‍സിനെയും കീഴ്‌പ്പെടുത്തി.

ദുരന്തത്തിന് കാരണം പേര്? ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഇനിയില്ല!! അടുത്ത സീസണില്‍ പുതിയ പേര്, ലോഗോ... ദുരന്തത്തിന് കാരണം പേര്? ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഇനിയില്ല!! അടുത്ത സീസണില്‍ പുതിയ പേര്, ലോഗോ...

തുടര്‍ച്ചയായ ആറ് ജയങ്ങളില്‍ തോല്‍വി അറിയാതെ എത്തിയ ചാമ്പ്യന്മാര്‍ക്ക് ഗുജറാത്തിനെതിരെ തൊട്ടതെല്ലാം പിഴച്ചു. സൂപ്പര്‍താരം പര്‍ദീപ് നര്‍വാളിനായി കാണികള്‍ ആര്‍പ്പുവിളിച്ചെങ്കിലും ഗുജറാത്തിന്റെ പോരാട്ട വീര്യത്തിന് മുമ്പില്‍ അവര്‍ നിഷ്പ്രഭരായി. ഗുജറാത്തിനായി സച്ചിന്‍ 10 പോയന്റും പ്രപഞ്ചന്‍ 9 പോയന്റും പര്‍വേഷ് ബന്‍സ്വാള്‍ 8 പോയന്റും സ്വന്തമാക്കി. പറ്റ്‌നയ്ക്കായി ജവഹര്‍ 5 പോയന്റുകള്‍ നേടി. മറ്റു താരങ്ങള്‍ക്കൊന്നും തിളങ്ങാനായില്ല. പര്‍ദീപ് കേവലം ഒരു പോയന്റ് മാത്രമാണ് നേടിയത്.

Gujarat Fortunegiants thrash Patna Pirates

ദബാംഗ് ദില്ലി തുടര്‍ച്ചയായ രണ്ടാം ജയമാണ് സ്വന്തമാക്കിയത്. പൂണേരി പള്‍ട്ടാനെ കഴിഞ്ഞദിവസം തോല്‍പ്പിച്ച ദില്ലി മികച്ച ഫോമില്‍ കളി തുടരുകയാണ്. ദില്ലിക്കായി മീരജ് ഷെയ്ക്ക് 9 പോയന്റുകള്‍ നേടിയപ്പോള്‍ വിശാല്‍ മാനെ ആറും ചന്ദ്രന്‍ രഞ്ജിത്ത് അഞ്ചും പോയന്റുകളുമായി മികച്ച പിന്തുണ നല്‍കി. തെലുഗ് ടൈറ്റന്‍സിനായി രാഹുല്‍ ചൗധരി എട്ടും കമാല്‍ സിങ് ആറും പോയന്റുകളും നേടി.

Story first published: Wednesday, December 5, 2018, 9:29 [IST]
Other articles published on Dec 5, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X