Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; ഗുജറാത്തിനും തെലുഗ് ടൈറ്റന്‍സിനും വിജയം

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ ചൊവ്വാഴ്ച രാത്രി നടന്ന മത്സരത്തില്‍ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ഗെയ്ന്റ്‌സിനും തെലുഗ് ടൈറ്റന്‍സിനും വിജയം. ഗുജറാത്ത് പൂണേരി പള്‍ട്ടാനെ 37-27 എന്ന സ്‌കോറിനും തെലുഗ് ടൈറ്റന്‍സ് പറ്റ്‌ന പൈറേറ്റ്‌സിനെ 53-32 എന്ന വമ്പന്‍ മാര്‍ജിനിലുമാണ് തോല്‍പ്പിച്ചത്. ഇരു മത്സരങ്ങളും ഏറെക്കുറെ ഏകപക്ഷീയമായിരുന്നു.

ഗുജറാത്തിനുവേണ്ടി സച്ചിന്‍ 10 പോയന്റും മഹേന്ദ്ര കൊരവി ആറും പോയന്റുകള്‍ നേടി. പ്രതിരോധക്കാര്‍ ആകെ 12 പോയന്റുകള്‍ നേടിയതാണ് ടീമിന്റെ വിജയത്തിന് നിര്‍ണായകമായത്. മറുവശത്ത് പൂണേരി പള്‍ട്ടാന്മാര്‍ക്കുവേണ്ടി നിതിന്‍ തൊമാറിന് തിളങ്ങാനായില്ല. ആകെ ആറ് പോയന്റുകള്‍ മാത്രമാണ് നിതന്‍ നേടിയത്. പര്‍വേഷ് അഞ്ചും രവി കുമാര്‍ നാലും പോയന്റുകളും സ്വന്തമാക്കി.

poic

ചൊവ്വാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ തെലുഗ് ടൈറ്റന്‍സ് ചാമ്പ്യന്മാരെ വാരിക്കളയുന്ന പ്രകടനമാണ് നടത്തിയത്. ടൈറ്റന്‍സിനുവേണ്ടി രാഹുല്‍ ചൗധരി 18 പോയന്റുകള്‍ നേടിയപ്പോള്‍ വിശാല്‍ ഭരദ്വാജ് ഒന്‍പതും നിലേഷ് സാലുങ്കെ ഏഴും പോയന്റുകളും നേടി. പറ്റ്‌ന പൈറേറ്റ്‌സ് സൂപ്പര്‍താരം പര്‍ദീപ് നര്‍വാള്‍ തീര്‍ത്തും നിറംമങ്ങി. നാലു പോയന്റുകള്‍ മാത്രമാണ് പര്‍ദീപിന്റെ സമ്പാദ്യം. വികാസ് ജഗ്ലാന്‍ ഒന്‍പതും വിജയ് ആറു പോയന്റുകള്‍ നേടി.

Story first published: Wednesday, October 31, 2018, 12:24 [IST]
Other articles published on Oct 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+