For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; ബംഗാള്‍ വാരിയേഴ്‌സിനും പൂണേരി പള്‍ട്ടാനും ജയം

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ ഗ്രൂപ്പ് മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്‌സും പൂണേരി പള്‍ട്ടാനും ജയം കണ്ടെത്തി. കടുത്ത ഒരു പോരാട്ടത്തില്‍ തമിഴ് തലൈവാസിനെ 27-24 എന്ന പോയന്റിനാണ് ബംഗാള്‍ കീഴ്‌പ്പെടുത്തിയത്. മറ്റൊരു മത്സരത്തില്‍ ആധികാരിക പ്രകടനം പുറത്തെടുത്ത പൂണേരി പള്‍ട്ടാന്‍ 37-20 എന്ന വമ്പന്‍ മാര്‍ജിനില്‍ തെലുഗ് ടൈറ്റന്‍സിനെ തോല്‍പ്പിച്ചു.

ബംഗാള്‍ വാരിയേഴ്‌സിനായി വിദേശതാരം ലീ ജങ് കുന്‍ 12 പോയന്റുമായി തിളങ്ങി. മണീന്ദര്‍ സിങ് 7 പോയന്റുമായി മികച്ച പിന്തുണയും നല്‍കി. തമിഴ് തലൈവാസിനായി 9 പോയന്റു നേടിയ സുകേഷ് ഹെഗ്‌ഡെയാണ് ടോപ് സ്‌കോററായത്. ക്യാപ്റ്റന്‍ അജയ് താക്കൂറിന് 5 പോയന്റ് നേടാനേ കഴിഞ്ഞുള്ളൂ. പ്ലേ ഓഫില്‍ കളിക്കാന്‍ ബംഗാള്‍ വാരിയേഴ്‌സിന് ഇനിയും അവസമുണ്ടെങ്കിലും തമിഴ് തലൈവാസ് നേരത്തെതന്നെ പുറത്തായിരുന്നു.

https://malayalam.filmibeat.com/news/fahad-fazil-remembering-kl-antony-see-the-post-048491.html

പൂണേരി പള്‍ട്ടാനുവേണ്ടി കളിക്കാരുടെ ഓള്‍ റൗണ്ട് പ്രകടനമാണ് വിജയത്തിന് അടിത്തറയായത്. ജിബി മോറെ 10 പോയന്റുമായി ടീമിനെ നയിച്ചപ്പോള്‍ റിങ്കു നല്‍വാള്‍, രവി കുമാര്‍ എന്നിവര്‍ 5 പോയന്റുകള്‍വീതം നേടി തകര്‍പ്പന്‍ പ്രതിരോധം കാഴ്ചവെച്ചു. തെലുഗ് ടൈറ്റന്‍സിനായി ഫര്‍ഹാദ് 5 പോയന്റ് നേടി. സൂപ്പര്‍താരം രാഹുല്‍ ചൗധരിക്ക് ആകെ ഒരു പോയന്റുമാത്രമാണ് നേടാനായത്.

Story first published: Saturday, December 22, 2018, 9:43 [IST]
Other articles published on Dec 22, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+