Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സിനും ഗുജറാത്തിനും ജയം

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ ഇന്റര്‍ സോണ്‍ മത്സരത്തില്‍ ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സിനും ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജെയന്റ്‌സിനും വിജയം. ജയ്പൂര്‍ 45-28 എന്ന സ്‌കോറിന് യുപി യോദ്ധയെ തകര്‍ത്തപ്പോള്‍ ബംഗാള്‍ വാരിയേഴ്‌സിനെതിരെ 35-23 എന്ന സ്‌കോറിനാണ് ഗുജറാത്തിന്റെ വിജയം. ഇരു മത്സരങ്ങളും ഏകപക്ഷീയമായിരുന്നു എന്നു പറയാം.

ദീപക് ഹൂഡയുടെ 10 പോയന്റാണ് ജയ്പൂരിന്റെ വിജയത്തിന്റെ പ്രത്യേകത. അജിങ്ക്യ പവാര്‍ 9 പോയന്റുകള്‍ നേടി. സന്ദീപ് ധുള്‍, സുനില്‍ സിദ്ധ്ഗവില്‍, അനൂപ് കുമാര്‍ എന്നിവര്‍ അഞ്ചുവിതം പോയന്റുകളും സ്വന്തമാക്കി. ഏഴ് പോയന്റുകള്‍ നേടിയ നിതേഷ് കുമാര്‍ ആണ് യുപി യോദ്ധയുടെ ടോപ് സ്‌കോറര്‍. ആദ്യ പകുതിയില്‍ ജയ്പൂര്‍ 20-15 എന്ന സ്‌കോറിന് മുന്‍പിലായിരുന്നു. രണ്ടാം പകുതിയില്‍ വമ്പന്‍ കുതിപ്പ് നടത്തിയ ടീം എതിരാളികള്‍ക്ക് ഒരവസരവും നല്‍കിയില്ല.

mykhel

കുറഞ്ഞ സ്‌കോര്‍ പിറന്ന മറ്റൊരു മത്സരത്തില്‍ ഗുജറാത്തിനായി പ്രപഞ്ചന്‍ ഒന്‍പതു റെയ്ഡ് പോയന്റുകളാണ് സ്വന്തമാക്കിയത്. അജയ് കുമാര്‍ ആറ് പോയന്റുകളും നേടി. ബംഗാളിനായി മണിന്ദര്‍ സിങ് ആറും ലീ ജങ് കുന്‍ അഞ്ചും പോയന്റുകളും സ്വന്തമാക്കി. ആദ്യ പകുതി പിന്നിടുമ്പോള്‍ 19-14 എന്ന പോയന്റുമായി മുന്നിലായിരുന്നു ഗുജറാത്ത്. ലീഡ് നിലനിര്‍ത്തിയ ടീം അത് വിജയത്തിലെത്തിക്കാനും സാധിച്ചു.

Story first published: Saturday, November 17, 2018, 12:15 [IST]
Other articles published on Nov 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+