പ്രോ കബഡി: ദേവങ്ക് ദലാൽ മുതല്‍ അയന്‍ വരെ; ചെന്നൈ പാദത്തില്‍ തിളങ്ങിയ ആ 5 താരങ്ങള്‍ ഇതാ
പ്രോ കബഡി ലീഗിന്റെ (പിഎകെഎൽ 12) മൂന്നാം ഘട്ടമായ ചെന്നൈ പാദം വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ അവസാനിച്ചിരിക്കുകയാണ്. ആവേശകരമായ മത്സരങ്ങളും നാടകീയ മുഹൂർത്തങ്ങളും കൊണ്ട് ടൂർണമെന്റ് വളരെ അധികം ശ്രദ്ധിക്കപ്പെട്ടു. ദബാംഗ് ഡൽഹി ചെന്നൈ പാദത്തിലും മിന്നുന്ന പ്രകടനവുമായി പോയിന്റ് ടേബിളിൽ ഒന്നാമതെത്തിയപ്പോള്‍ മികച്ച മത്സരങ്ങള്‍ കാഴ്ചവെച്ച കളിക്കാരും നിരവധിയാണ്. ഇവിടെ ഇതാ ചെന്നൈ പാദത്തില്‍ മികച്ച മത്സരം കാഴ്ചവെച്ച 5 കളിക്കാരെ പരിചയപ്പെടുത്തുകയാണ്.
ദേവങ്ക് ദലാൽ
ബംഗാൾ വാരിയേഴ്സിന് ഈ സീസണിൽ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കിലും, ദേവങ്ക് ദലാൽ റെയ്ഡിംഗിൽ തിളങ്ങി. 4 മത്സരങ്ങളിൽ 76 റെയ്ഡ് പോയിന്റുകൾ നേടി എന്ന് മാത്രമല്ല എല്ലാ മത്സരങ്ങളിലും സൂപ്പർ 10 ഉം നേടി. സഹതാരങ്ങളുടെ പിന്തുണ കുറവായതോടെ സ്വന്തം നിലക്ക് ടീമിന്റെ റെയ്ഡിംഗ് ഒറ്റയ്ക്ക് നയിക്കേണ്ട ഉത്തരവാദിത്തവും പലപ്പോഴും ദേവങ്ക് ദലാലിലായിരുന്നു.

നിതേഷ്
തമിഴ് തലൈവാസിന്റെ ഹോം പാദത്തില്‍ നിതേഷ് മികച്ച ഡിഫൻഡറായി തിളങ്ങി നിന്നു. 4 മത്സരങ്ങളിൽ 18 ടാക്കിൾ പോയിന്റുകൾ നേടി. അതായത് ശരാശരി 4.5 പോയിന്റുകൾ. രണ്ട് മത്സരങ്ങളിൽ ഹൈ 5-ഉം മറ്റു രണ്ടെണ്ണത്തിൽ 4 ടാക്കിൾ പോയിന്റുകളും നേടി. തലൈവാസിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് കരുത്തേകിയതും നിതേഷിന്റെ മിന്നും പ്രകടനമാണ്.
ജയ്ദീപ് ദഹിയ
ഹരിയാന സ്റ്റീലേഴ്സിന് ചെന്നൈ പാദത്തില്‍ 5 മത്സരങ്ങളും തോല്‍ക്കേണ്ടി വന്നെങ്കിലും, ക്യാപ്റ്റൻ ജയ്ദീപ് ദഹിയ 18 ടാക്കിൾ പോയിന്റുകളുമായി മികച്ച കളിക്കാരനായി തുടരുന്നു. 2 ഹൈ 5-ഉം നേടിയെങ്കിലും, സഹതാരങ്ങളുടെ പിന്തുണയില്ലായ്മ ടീമിനെ തോൽവിയിലേക്ക് നയിച്ചു.
അർജുന്‍ ദേശ്വാള്‍
തമിഴ് തലൈവാസ് 4 മത്സരങ്ങളിൽ 2-ൽ വിജയിക്കുന്നതില്‍ നിർണ്ണായകമായത് അർജുന്‍ നടത്തിയ മുന്നേറ്റമാണ്. ഹരിയാനയ്ക്കെതിരായ 22-ഉം പാറ്റ്നയ്ക്കെതിരായം 26-ഉം പോയിന്റുകൾ ഉൾപ്പെടെ അർജുൻ ദേശ്വാൾ ആകെ 59 റെയ്ഡ് പോയിന്റുകൾ നേടി.
അയന്‍ ലോഹ് ചാഭ്
പാറ്റ്ന പൈറേറ്റ്സിന് മോശം സീസണാണെങ്കിലും, അയൻ ലോഹ്ചാബ് 3 മത്സരങ്ങളിൽ 44 റെയ്ഡ് പോയിന്റുകൾ നേടി ശ്രദ്ധേയ പ്രകടനം നടത്തി. ശരാശരി 14.6 പോയിന്റുകളാണ് അദ്ദേഹത്തിന്റെ സംഭാവന. എല്ലാ മത്സരങ്ങളിലും സൂപ്പർ 10 നേടിയെങ്കിലും, സഹതാരങ്ങളുടെ പിന്തുണയില്ലായ്മ ടീമിനെ തുടർ തോല്‍വിയിലേക്ക് നയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications