Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; യുപി യോദ്ധയ്ക്ക് ജയം, തോറ്റ് തോറ്റ് തമിഴ് തലൈവാസ്

ബെംഗളുരു: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ ബെംഗളുരു ലെഗില്‍ നടന്ന മത്സരത്തില്‍ യുപി യോദ്ധയ്ക്കും ബെംഗളുരു ബുള്‍സിനും ജയം. യോദ്ധ 32-29 എന്ന സ്‌കോറിന് ബംഗാള്‍ വാരിയേഴ്‌സിനേയും ബെംഗളുരു തമിഴ് തലൈവാസിനെ 33-27നും തോല്‍പ്പിച്ചു. സ്വന്തം തട്ടകത്തിലെ ആദ്യ മത്സരത്തില്‍ തോറ്റ ബെംഗളുരു ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. അതേസമയം, തോല്‍വി തുടര്‍ക്കഥയാക്കിയ തലൈവാസിന്റെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങുകയാണ്.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് യുപി യോദ്ധ ബംഗാള്‍ വാരിയേഴ്‌സ് മത്സരം സാക്ഷിയായത്. ഇരു ടീമുകളും ഓരോ പോയന്റിനുമായും മത്സരച്ചപ്പോള്‍ അവസാന മിനിറ്റുകള്‍ ആവേശകരമായി. യുപി യോദ്ധയ്ക്കുവേണ്ടി ശ്രീകാന്ത് ജാദവ് 9 പോയന്റും നിതേഷ് കമാര്‍ 7 പോയന്റും സ്വന്തമാക്കി. 7 പോയന്റ് നേടിയ ഇസ്മായില്‍ ആണ് ബംഗാള്‍ വാരിയേഴ്‌സിന്റെ ടോപ് സ്‌കോറര്‍. ബല്‍ദേവ് സിങ് 5 പോയന്റും കരസ്ഥമാക്കി.

pkl2019

സൂപ്പര്‍ റെയ്ഡര്‍ പവന്‍കുമാറിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ബംഗളുരുവിന്റെ വിജയത്തിന് തുണയായത്. പവന്‍ 17 പോയന്റാണ് വാരിക്കൂട്ടിയത്. രോഹിത് കുമാര്‍, അമിത് ഷിയോറന്‍ എന്നിവര്‍ 5 പോയന്റ് വീതവും നേടി. തമിഴ് തലൈവാസിനായി രാഹുല്‍ ചൗധരിക്ക് ഒരിക്കല്‍ക്കൂടി താളം കണ്ടെത്താനായില്ല. രാഹുല്‍ 7 പോയന്റ് നേടിയപ്പോള്‍ മന്‍ജീത് അജയ് താക്കൂര്‍ എന്നിവര്‍ 4 വീതം പോയന്റും സ്വന്തമാക്കി.

Story first published: Monday, September 2, 2019, 9:15 [IST]
Other articles published on Sep 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+