വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; പിങ്ക് പാന്ഥേഴ്‌സിന് സമനില, തലൈവാസിനെ നാണംകെടുത്തി യുപി യോദ്ധ

പൂണെ: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ പൂണെ ലെഗില്‍ നടന്ന മത്സരത്തില്‍ ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സും ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സും സമനിലയില്‍ പിരിഞ്ഞു. സ്‌കോര്‍ 28-28. മറ്റൊരു മത്സരത്തില്‍ യുപി യോദ്ധ തമിഴ് തലൈവാസിനെ 42-22 എന്ന വമ്പന്‍ മാര്‍ജിനില്‍ നാണംകെടുത്തി. തോല്‍വിയില്‍ നിന്നും തലയുയര്‍ത്താന്‍ കഴിയാത്ത തലൈവാസ് ഇതോടെ പ്ലേ ഓഫില്‍ നിന്നും പുറത്തായിക്കഴിഞ്ഞു.

കുറഞ്ഞ സ്‌കോര്‍ പിറന്ന മത്സരത്തില്‍ ജയ്പൂരിന് വേണ്ടി വിശാല്‍ 9 പോയന്റുമായി ടോപ് സ്‌കോററായി. ദീപക് ഹൂഡയ്ക്ക് 4 പോയന്റ് മാത്രമേ നേടാനായുള്ളൂ. നിതിന്‍ റാവല്‍, സന്താപനശെല്‍വം എന്നിവരും 4 പോയന്റ് വീതം സ്വന്തമാക്കി. ഗുജറാത്തിന് വേണ്ടി പര്‍വേശ് ബന്‍സ്വാളും സച്ചിനും 5 വീതം പോയന്റ് നേടിയപ്പോള്‍ ജിബി മോറെ 4 പോയന്റുമായി പിന്നിലെത്തി. മറ്റു കളിക്കാര്‍ക്കും തിളങ്ങാനായില്ല.

ഇടിക്കൂട്ടിലെ വെള്ളിക്ക് സ്വര്‍ണത്തിളക്കം; ഇന്ത്യയുടെ അഭിമാനമായി അമിത് പംഘല്‍ഇടിക്കൂട്ടിലെ വെള്ളിക്ക് സ്വര്‍ണത്തിളക്കം; ഇന്ത്യയുടെ അഭിമാനമായി അമിത് പംഘല്‍

pkl2019

ടീം അംഗങ്ങളുടെ ഓള്‍റൗണ്ട് പ്രകടനമാണ് യുപി യോദ്ധയ്ക്ക് വമ്പന്‍ ജയം സമ്മാനിച്ചത്. ശ്രീകാന്ത് ജാധവ് 8 പോയന്റും സുരേന്ദര്‍ ഗില്‍ 7 പോയന്റും നേടിയപ്പോള്‍ സുമിത് 5ഉം റിഷാങ്ക് ദേവാദിഗ 4ഉം പോയന്റുകളും നേടി. തമിഴ് തലൈവാസിന്റെ സൂപ്പര്‍താരങ്ങള്‍ ഒരിക്കല്‍ക്കൂടി തീര്‍ത്തും നിറംമങ്ങി. രാഹുല്‍ ചൗധരി 5 പോയന്റുമായി ടോപ് സ്‌കോററായി. അജിത് കുമാര്‍, റാന്‍ സിങ് എന്നിവര്‍ 4 പോയന്റും നേടി. എതിര്‍ ടീമിന്റെ ടാക്കിളുകളില്‍ കുടുങ്ങിയതാണ് തലൈവാസിന് തിരിച്ചടിയായത്.

Story first published: Sunday, September 22, 2019, 10:03 [IST]
Other articles published on Sep 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X