For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; ഹരിയാണ സ്റ്റീലേഴ്‌സിനും യുപി യോദ്ധയ്ക്കും ജയം

ചെന്നൈ: പ്രോ കബഡി ലീഗ് ഏഴാം സീസണില്‍ ചെന്നൈ ലെഗില്‍ നടന്ന മത്സരത്തില്‍ ഹരിയാണ സ്റ്റീലേഴ്‌സിനും യുപി യോദ്ധയ്ക്കും ജയം. ഹരിയാണ യു മുംബയെ 30-27 എന്ന സ്‌കോറിനും യുപി യോദ്ധ ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സിനെ 31-24 എന്ന സ്‌കോറിനും തോല്‍പ്പിച്ചു. സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന ജയ്പൂരിന് യോദ്ധയ്‌ക്കെതിരായ തോല്‍വി അപ്രതീക്ഷിത തിരിച്ചടിയായി.

വികാസ് ഖണ്ടോലയുടെ റെയ്ഡുകളാണ് ഹരിയാണയ്ക്ക് ജയം സമ്മാനിച്ചത്. വികാസ് 9 പോയന്റ് നേടി. മറ്റുകളിക്കാരും മികച്ച പിന്തുണയാണ് നല്‍കിയത്. യു മുംബയ്ക്കുവേണ്ടി അഭിഷേക് സിങ് 6 പോയന്റും സന്ദീപ് നര്‍വാള്‍ 5 പോയന്റും നേടി. അവസാന മിനിറ്റുകളിലെ മികവാണ് ഹരിയാണയ്ക്ക് ജയം നേടിക്കൊടുത്തത്. ജയത്തോടെ ഹരിയാണ പോയന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. യും മുംബ ആറാം സ്ഥാനത്താണ്.

PKL2019

റെയ്ഡുകളിലും പ്രതിരോധത്തിലും മികച്ചുനിന്നാണ് യുപി യോദ്ധ വമ്പന്മാരെ വീഴ്ത്തിയത്. സുരേന്ദര്‍ ഗില്‍ 8 പോയന്റുമായി ടോപ് സ്‌റോററായി. ശ്രീകാന്ത് ജാദവ് 7 പോയന്റും സ്വന്തമാക്കി. പിങ്ക് പാന്ഥേഴ്‌സിനായി ദീപക് ഹൂഡ 9 പോയന്റ് നേടിയെങ്കിലും പ്രതിരോധത്തില്‍ ടീം കളി മറന്നു. തോറ്റെങ്കിലും പോയന്റ് പട്ടികയില്‍ ജയ്പൂര്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. സീസണില്‍ ആകെ രണ്ട് തോല്‍വികള്‍ മാത്രമാണ് ജയ്പൂര്‍ ഏറ്റുവാങ്ങിയത്.

Story first published: Tuesday, August 20, 2019, 9:41 [IST]
Other articles published on Aug 20, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+