Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; ഗുജറാത്തിനെ കാലുവാരി മുംബ, സമനിലക്കളിയുമായി ടൈറ്റന്‍സും യോദ്ധയും

മുംബൈ: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയ്ന്റ്‌സിനെതിരെ യു മുംബയ്ക്ക് വിജയം. സീസണില്‍ തുടച്ചയായ നാലാം ജയം ലക്ഷ്യമിട്ടിറങ്ങിയ ഗുജറാത്തിനെ 32-20 എന്ന സ്‌കോറിനാണ് മുംബ സ്വന്തം തട്ടകത്തില്‍ തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ തെലുഗ് ടൈറ്റന്‍സും യുപി യോദ്ധയും സമനിലയില്‍ പിരിഞ്ഞു. സ്‌കോര്‍ 20-20. ഏഴാം സീസണിലെ ആദ്യ സമനിലയാണിത്.

ഇത്തവണ ഏറ്റവും മോശം ഫോമില്‍ കളിക്കുന്ന ടീമുകളാണ് ടൈറ്റന്‍സും യോദ്ധയും. ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ നിലവാരത്തകര്‍ച്ച പ്രകടമായിരുന്നു. ടൈറ്റന്‍സിനായി സിദ്ധാര്‍ഥ് ദേശായി 5 പോയന്റ് നേടിയപ്പോള്‍ ഫര്‍ഹദ്, അബോസര്‍ എന്നിവര്‍ നാല് പോയന്റ് വീതം സ്വന്തമാക്കി. യോദ്ധയ്ക്കുവേണ്ടി അമിത്, ശ്രീകാന്ത്, നിതേഷ് കുമാര്‍ എന്നിവര്‍ നാല് പോയന്റ് വീതം നേടി.

umumba

കരുത്തരായ ഗുജറാത്തിനെതിരെ ഉശിരന്‍ പ്രകടനമാണ് മുംബ കാഴ്ചവെച്ചത്. ഓള്‍റൗണ്ട് പ്രകടനം നടത്തിയ സുരീന്ദര്‍ സിങ് ടീമിനെ മുന്നില്‍നിന്നും നയിച്ചു. നാല് റെയ്ഡ് പോയന്റും 5 ടാക്കിള്‍ പോയന്റും ഉള്‍പ്പെടെ 9 പോയന്റാണ് സുരീന്ദര്‍ ടീമിനായി നേടിയത്. ആദ്യ മൂന്ന് മത്സരങ്ങളിലും തിളങ്ങിയ ഗുജറാത്ത് നാലാം മത്സരത്തില്‍ നിറംമങ്ങി. 4 പോയന്റ് നേടിയ ഹര്‍മന്‍ജിത്ത് സിങ് ആണ് ടീമിന്റെ ടോപ് സ്‌കോറര്‍. ജയത്തോടെ 17 പോയന്റുമായി മുംബയാണ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

Story first published: Saturday, August 3, 2019, 10:02 [IST]
Other articles published on Aug 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+