വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗില്‍ പോരാട്ടം കനക്കുന്നു; യു മുംബയ്ക്കും പിങ്ക് പാന്ഥേഴ്‌സിനും ത്രസിപ്പിക്കുന്ന വിജയം

അഹമ്മദാബാദ്: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ മത്സരങ്ങള്‍ പുരോഗമിക്കവെ ടീമുകള്‍ തമ്മിലുള്ള അന്തരം കുറഞ്ഞുവരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് മിക്ക മത്സരങ്ങളിലും ഫലം നിര്‍ണയിക്കുന്നത്. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ യു മുംബയും ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സും അവസാന മിനിറ്റിലെ കുതിപ്പില്‍ വിജയം കൈപ്പിടിയിലാക്കി. മുംബ പറ്റ്‌ന പൈറേറ്റ്‌സിനെ തോല്‍പ്പിച്ചപ്പോള്‍(34-30), ജയ്പൂര്‍ ഗുജറാത്തിനേയും(22-19) മറികടന്നു.

രോഹിത് ബലിയന്‍ മുംബയ്ക്കായി 9 പോയന്റു നേടി. അതുല്‍(8), സന്ദീപ് നര്‍വാള്‍(6) എന്നിവരും ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ചതോടെ ടീം എതിരാളികളെ മറികടക്കുകയായിരുന്നു. പൈറേറ്റ്‌സിനായി പര്‍ദീപ് നര്‍വാളിന് തിളങ്ങാനായില്ല. 6 പോയന്റ് മാത്രമാണ് പര്‍ദീപ് നേടാനായത്. ഇസ്മായിലും 6 പോയന്റ് നേടി. എന്നാല്‍, പ്രതിരോധത്തില്‍ വന്ന പിഴവുകള്‍ ടീമിന് തിരിച്ചടിയായി.

u-mumba

2019 ആഷസ് ടെസ്റ്റ്: ഓസ്‌ട്രേലിയ പതറുന്നു; രസം കൊല്ലിയായി മഴ2019 ആഷസ് ടെസ്റ്റ്: ഓസ്‌ട്രേലിയ പതറുന്നു; രസം കൊല്ലിയായി മഴ

ജയം മാറിമറിഞ്ഞ മത്സരത്തില്‍ ദീപക് ഹൂഡ അവസാന മിനിറ്റുകളില്‍ നേടിയ റെയ്ഡ് പോയന്റുകള്‍ ജയ്പൂരിനെ ജയത്തിലേക്ക് നയിച്ചു. ദീപക് 7 പോയന്റ് നേടിയപ്പോള്‍ മറ്റു കളിക്കാര്‍ക്ക് 5 പോയന്റിലേക്കുപോലും എത്താനായില്ല. 6 പോയന്റുനേടിയ പങ്കജ് ആണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. ഇരു ടീമുകളും അമിത പ്രതിരോധത്തിലൂന്നി കളിച്ചത് മത്സരത്തിന്റെ രസംകെടുത്തി.

Story first published: Saturday, August 17, 2019, 10:37 [IST]
Other articles published on Aug 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X