വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; ദബാംഗ് ഡല്‍ഹി കുതിപ്പ് തുടരുന്നു, യുപി യോദ്ധയ്ക്കും ജയം

പൂണെ: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ പൂണെ ലെഗില്‍ നടന്ന മത്സരത്തില്‍ ദബാംഗ് ഡല്‍ഹിക്കും യുപി യോദ്ധയ്ക്കും ജയം. യോദ്ധ 38-32 എന്ന സ്‌കോറിന് ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സിനെ തോല്‍പ്പിച്ചു. ഡല്‍ഹി 37-29 എന്ന സ്‌കോറിന് തെലുഗ് ടൈറ്റന്‍സിനേയും മറികടന്നു. ഇത്തവണ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന ഡല്‍ഹി മറ്റു ടീമുകളേക്കാള്‍ ബഹുദൂരം മുന്നിലാണ്. ഡല്‍ഹി പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു.

റെയ്ഡിലൂടെയും ഓള്‍ ഔട്ട് പോയന്റിലൂടെയും ലഭിച്ച മേല്‍ക്കൈ ആണ് യോദ്ധയ്ക്ക് തുണയായത്. വിജയികള്‍ക്കുവേണ്ടി ശ്രീകാന്ത് ജാധവ്(9), റിഷാങ്ക്(8), സുരേന്ദര്‍ ഗില്‍(7) എന്നിവര്‍ തിളങ്ങി. ജയ്പൂരിനായി ദീപ് ഹൂഡ 13 പോയന്റ് നേടി. സുശീല്‍ ഗുലിയ 5 പോയന്റും സ്വന്തമാക്കി. ടാക്കിളിങ്ങിലും ജയ്പൂര്‍ യോദ്ധയേക്കാള്‍ മികച്ചുനിന്നു. എന്നാല്‍, ഓള്‍ഔട്ടായത് ടീമിന്റെ അന്തിമ വിജയത്തിന് തിരിച്ചടിയായി.

ആഷസില്‍ സ്റ്റീവ് സ്മിത്ത് പഴങ്കഥയാക്കിയ റെക്കോര്‍ഡുകള്‍ആഷസില്‍ സ്റ്റീവ് സ്മിത്ത് പഴങ്കഥയാക്കിയ റെക്കോര്‍ഡുകള്‍

pkl2019

ദബാംഗ് ഡല്‍ഹിക്കുവേണ്ടി തുടര്‍ച്ചയായി 14-ാം മത്സരത്തില്‍ 10 പോയന്റിലധികം നേടിയ നവീന്‍ കുമാര്‍ ആണ് താരം. ടൈറ്റന്‍സിനെതിരെ നവീന്‍ 12 പോയന്റാണ് നേടിയത്. വിജയ് 6 പോയന്റും അനില്‍ കുമാര്‍, രവീന്ദര്‍ പഹല്‍, ചന്ദ്രന്‍ രഞ്ജിത്ത് എന്നിവര്‍ 4 വീതം പോയന്റും സ്വന്തമാക്കി. ടൈറ്റന്‍സിനായി സിദ്ധാര്‍ഥ് ദേശായി 12 പോയന്റ് നേടി. രാകേഷ് ഗൗഡ(5), ഫര്‍ഹദ്(4) എന്നിവരും കാര്യമായ സംഭാവന നല്‍കി

Story first published: Tuesday, September 17, 2019, 9:22 [IST]
Other articles published on Sep 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X