For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; ഹരിയാണ സ്റ്റീലേഴ്‌സിനും തെലുഗ് ടൈറ്റന്‍സിനും ജയം

ബെംഗളുരു: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ ബെംഗളുരു ലെഗില്‍ നടന്ന മത്സരത്തില്‍ ഹരിയാണ സ്റ്റീലേഴ്‌സിനും തെലുഗ് ടൈറ്റന്‍സിനും ജയം. ഹരിയാണ പൂണേരി പള്‍ട്ടാനെ 41-27 എന്ന സ്‌കോറില്‍ പരാജയപ്പെടുത്തിയപ്പോള്‍ ടൈറ്റന്‍സ് തമിഴ് തലൈവാസിനെ 35-30 എന്ന സ്‌കോറിനും തറപറ്റിച്ചു. തുടര്‍ച്ചയായ തോല്‍വികളില്‍ വലയുന്ന തലൈവാസിന് ദുര്‍ബലരായ ടൈറ്റന്‍സിനെതിരെയും അടിതെറ്റി.

ആധികാരിക പ്രകടനത്തോടെയാണ് ഹരിയാണ പൂണേരി പള്‍ട്ടാനെ തോല്‍പ്പിച്ചത്. വിജയികള്‍ക്കുവേണ്ടി കളിക്കാരെല്ലാം ഉണര്‍ന്നുകളിച്ചു. വികാസ് ഖണ്ടോല 11 പോയന്റ് നേടി ടോപ് സ്‌കോററായപ്പോള്‍ ധര്‍മരാജ്, വിനയ് എന്നിവര്‍ അഞ്ചുവീതം പോയന്റും സ്വന്തമാക്കി. പ്രശാന്ത് കുമാര്‍ റായ്, രവി കുമാര്‍ എന്നിവര്‍ 4 പോയന്റ് വീതവും നേടി. പൂണേരി പള്‍ട്ടാനുവേണ്ടി നിതിന്‍ തൊമാര്‍ 8ഉം പങ്കജ് മോഹിത് 7 പോയന്റുമാണ് നേടിയത്.

pkl2019

ജയം കൊതിച്ചെത്തിയ തലൈവാസിനെ തെലുഗ് ടൈറ്റന്‍സ് ഒപ്പത്തിനൊപ്പം നിന്നാണ് വിജയം പിടിച്ചുവാങ്ങിയത്. സിദ്ധാര്‍ഥ് ദേശായി 9 പോയന്റ് നേടിയപ്പോള്‍ ടാക്കിളിങ്ങില്‍ തിളങ്ങിയ വിശാല്‍ ഭരദ്വാജ് 6ഉം ഫര്‍ഹദ് 5 പോയന്റും സ്വന്തമാക്കി. തലൈവാസിനായി അജിത് കുമാര്‍ 14 പോയന്റ് നേടിയെങ്കിലും കാര്യമുണ്ടായില്ല. ഷബീര്‍ ബാപ്പു 5ഉം രാഹുല്‍ ചൗധരി 4 പോയന്റും നേടി.

Story first published: Tuesday, September 3, 2019, 9:13 [IST]
Other articles published on Sep 3, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+