Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; തമിഴ് തലൈവാസിനും ദബാംഗ് ഡല്‍ഹിക്കും വിജയം

അഹമ്മദാബാദ്: പ്രോ കബഡി ലീഗ് ഏഴാം സീസണില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ തമിഴ് തലൈവാസിനും ദബാംഗ് ഡല്‍ഹിക്കും വിജയം. തലൈവാസ് ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സിനെ 34-28 എന്ന സ്‌കോറിന് തോല്‍പ്പിച്ചപ്പോള്‍ പൂണേരി പള്‍ട്ടാനെതിരെയായിരുന്നു ഡല്‍ഹിയുടെ വിജയം. സ്‌കോര്‍ 32-30. ജയത്തോടെ തമിഴ് തലൈവാസ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. ദബാംഗ് ഡല്‍ഹിയാണ് ഒന്നാം സ്ഥാനത്ത്.

ജയം ലക്ഷ്യമാക്കിയിറങ്ങിയ തലൈവാസിന് ഗുജറാത്ത് കടുത്ത പ്രതിരോധമാണുയര്‍ത്തിയത്. സൂപ്പര്‍താരം രാഹുല്‍ ചൗധരിക്ക് തിളങ്ങാനായില്ല. ക്യാപ്റ്റന്‍ അജയ് താക്കൂര്‍ 9 പോയന്റ് നേടി ടോപ് സ്‌കോററായപ്പോള്‍ മോഹിത് ചില്ലാര്‍ 5 പോയന്റ് നേടി. രാഹുലിന് 4 പോയന്റ് മാത്രമാണ് നേടാനായത്. 9 പോയന്റ് നേടിയ രോഹിത് ഗുലിയയാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. സുനില്‍ കുമാര്‍ 6ഉം സച്ചിന്‍ 5ഉം പോയന്റ് നേടി.

dabangdelhi

ഇഞ്ചോടിഞ്ച് പോരാട്ട കണ്ട ഡല്‍ഹി, പള്‍ട്ടാന്‍ മത്സരത്തില്‍ അവസാന പോയന്റുകള്‍ നിര്‍ണായകമായി. വിജയികള്‍ക്കുവേണ്ടി നവീന്‍ കുമാര്‍ 11 പോയന്റ് നേടി. ചന്ദ്രന്‍ രഞ്ജത്ത് 8 പോയന്റും സ്വന്തമാക്കി. പള്‍ട്ടാന്മാര്‍ക്കായി 8 പോയന്റ് നേടിയ നിതിന്‍ തൊമാര്‍ ആണ് തിളങ്ങിയത്. പങ്കജ് മോഹിത് 7ഉം മന്‍ജീത് 6ഉം പോയന്റ് സ്വന്തമാക്കി. പോയന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് പള്‍ട്ടാന്‍.

Story first published: Sunday, August 11, 2019, 10:04 [IST]
Other articles published on Aug 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+