വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; പിങ്ക് പാന്ഥേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി, ജയിച്ചുകയറി ബെംഗളുരു

ദില്ലി: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ ഡല്‍ഹിയില്‍ ആരംഭിച്ച ലെഗില്‍ ബെംഗളുരു ബുള്‍സിനും ദബാംഗ് ഡല്‍ഹിക്കും ജയം. ബെംഗളുരു ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സിനെ 41-30 എന്ന സ്‌കോറിനും ഡല്‍ഹി 36-27ന് യുപി യോദ്ധയേയും തോല്‍പ്പിച്ചു. സീസണില്‍ വിജയക്കുതിപ്പ് നടത്തിയ ജയ്പൂരിന്റെ തുടര്‍ച്ചയായ രണ്ടം തോല്‍വിയാണിത്. ഡല്‍ഹിയാകട്ടെ സ്വന്തം തട്ടകത്തിലെ രണ്ടാം ജയത്തോടെ പോയന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തി.

രോഹിത് കുമാറിന്റെയും പവന്‍ കുമാറിന്റെയും റെയ്ഡുകളാണ് വലിയ മാര്‍ജിനിലുള്ള ജയത്തിലേക്ക് ജയ്പൂരിനെ നയിച്ചത്. രോഹിത് 13ഉം പവന്‍ കുമാര്‍ 8ഉം പോയന്റ് നേടിയപ്പോള്‍ മഹേന്ദ്ര സിങ്(6), മോഹിത് ഷെരാവത്(5), സൗരഭ് നന്ദാല്‍(5) എന്നിവര്‍ പ്രതിരോധത്തിലും തിളങ്ങി. പിങ്ക് പാന്ഥേഴ്‌സിനായി രണ്ടാം മത്സരത്തിലും ദീപക് ഹൂഡ നിറംമങ്ങി. നിതിന്‍ റാവല്‍(8), അജിങ്ക്യ പവാര്‍(5) എന്നിവരാണ് ജയ്പൂരിന്റെ ടോപ് സ്‌കോറര്‍മാര്‍.

തട്ടകത്തിൽ ടോട്ടനത്തിന് ഞെട്ടൽ; ഒറ്റഗോളിൽ ന്യൂകാസിൽ അട്ടിമറിച്ചുതട്ടകത്തിൽ ടോട്ടനത്തിന് ഞെട്ടൽ; ഒറ്റഗോളിൽ ന്യൂകാസിൽ അട്ടിമറിച്ചു

PKL2019

ദബാംഗ് ഡല്‍ഹിക്കുവേണ്ടി നവീന്‍ കുമാര്‍ 16 പോയന്റുമായി മുന്നില്‍നിന്നും നയിച്ചു. രവീന്ദര്‍ പഹല്‍ 5 പോയന്റും നേടി. 10 പോയന്റ് നേടിയ മോനു ഗോയാത് ആണ് യുപി യോദ്ധയുടെ ടോപ് സ്‌കോറര്‍. റിഷാങ്ക് ദേവാദിഗ 6 പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ആദ്യ പകുതിയില്‍ ഒപ്പം നില്‍ക്കുന്ന പ്രകടനം നടത്തിയെങ്കിലും രണ്ടാം പകുതിയില്‍ യോദ്ധയ്ക്ക് മികവിലേക്കുയരാനായില്ല.

Story first published: Monday, August 26, 2019, 10:06 [IST]
Other articles published on Aug 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X