Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; വിജയക്കുതിപ്പ് തുടര്‍ന്ന് ദബാംഗ് ഡല്‍ഹി, പൈറേറ്റ്‌സിനും ജയം

പൂണെ: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ പൂണെ ലെഗില്‍ നടന്ന മത്സരത്തില്‍ ദബാംഗ് ഡല്‍ഹിക്കും പറ്റ്‌ന പൈറേറ്റ്‌സിനും ജയം. ഡല്‍ഹി 34-30 എന്ന സ്‌കോറിന് ഫോര്‍ച്യൂണ്‍ ജയന്റ്‌സ് ഗുജറാത്തിനെ തോല്‍പ്പിച്ചപ്പോള്‍ പൂണേരി പള്‍ട്ടാനെതിരെ വമ്പന്‍ ജയമാണ് പറ്റ്‌ന പൈറേറ്റ്‌സ് സ്വന്തമാക്കിയത്. സ്‌കോര്‍ 55-33. അവസാന അഞ്ച് മിനിറ്റില്‍ പോയന്റ് വാരിക്കൂട്ടി പറ്റ്‌ന എതിരാളികളെ ബഹുദൂരം പിന്നിലാക്കുകയായിരുന്നു.

കടുത്ത പോരാട്ടംകണ്ട ദബാംഗ് ഡല്‍ഹി ഗുജറാത്ത് മത്സരത്തില്‍ വിജയികള്‍ക്കുവേണ്ടി നവീന്‍ കുമാര്‍ 12 പോയന്റ് നേടി. വിജയ് 5 പോയന്റും സ്വന്തമാക്കി. ഗുജറാത്തിനായി രോഹിത് ഗുലിയ 13 പോയന്റുമായി തിളങ്ങിയെങ്കിലും സഹതാരങ്ങളുടെ പിന്തുണ കുറഞ്ഞു. 4 പോയന്റ് നേടിയ സച്ചിന്‍ ആണ് രണ്ടാം സ്ഥാനത്ത്. ജയത്തോടെ പോയന്റ് പട്ടികയില്‍ 64 പോയന്റുമായി ഒറ്റയ്ക്ക് കുതിപ്പ് നടത്തുകയാണ് ഡല്‍ഹി. നിലവിലെ റണ്ണറപ്പുകളായ ഗുജറാത്ത് ഒന്‍പതാം സ്ഥാനത്താണ്.

pkl2019

പറ്റ്‌നയ്ക്ക് വമ്പന്‍ ജയം സമ്മാനിച്ചത് സൂപ്പര്‍താരം പര്‍ദീപ് നര്‍വാളിന്റെ 18 പോയന്റ് പ്രകടനമാണ്. നീരജ് കുമാര്‍ 11ഉം ഹാദി ഒഷ്ട്രാക്ക് 5ഉം പോയന്റും നേടി. പൂണേരി പള്‍ട്ടാനായി 8 പോയന്റ് നേടിയ മന്‍ജീത് ടോപ് സ്‌കോററായി. പങ്കജ് മോഹിത്(7), നിതിന്‍ തൊമാര്‍(6), അമിത് കുമാര്‍(5) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. ജയിച്ചെങ്കിലും ആദ്യ ആറിലെത്താന്‍ പൈറേറ്റ്‌സിന് കഴിഞ്ഞിട്ടില്ല. പ്ലേ ഓഫില്‍ കടക്കാന്‍ ഇരു ടീമുകള്‍ക്കും വരും മത്സരങ്ങളിലെ ജയം നിര്‍ണായകമാകും.

Story first published: Monday, September 16, 2019, 10:22 [IST]
Other articles published on Sep 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+