Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; യു മുംബയ്ക്ക് ജയം, പള്‍ട്ടാനോട് സമനിലയില്‍ കുരുങ്ങി തമിഴ് തലൈവാസ്

പൂണെ: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ പൂണെ ലെഗില്‍ നടന്ന മത്സരത്തില്‍ യു മുംബയ്ക്ക് ജയം. യുപി യോദ്ധയ്‌ക്കെതിരെ 39-36 എന്ന സ്‌കോറിനാണ് മുംബ ജയിച്ചുകയറിയത്. മറ്റൊരു മത്സരത്തില്‍ പൂണേരി പള്‍ട്ടാനും തമിഴ് തലൈവാസും 36 വീതം പോയന്റ് നേടി സമനിലയില്‍ പിരിഞ്ഞു. തുടര്‍തോല്‍വികളില്‍ നിന്നും തലൈവാസിന് മോചനം ലഭിച്ചിങ്കിലും അവസാന നിമിഷം ജയം എത്തിപ്പിടിക്കാനായില്ല.

യു മുംബയ്ക്കുവേണ്ടി അഭിഷേക് സിങ് 11 പോയന്റ് നേടി. അര്‍ജുന്‍ 7ഉം സുരീന്ദര്‍ സിങ് 6 പോയന്റും സ്വന്തമാക്കി. റിഷാങ്ക് ദേവാദിഗ യുപി യോദ്ധയ്ക്കുവേണ്ടി 9 പോയന്റുമായി ടോപ് സ്‌കോററായി. ശ്രീകാന്ത് ജാധവ് 8 പോയന്റും നേടി. സുരീന്ദര്‍ ഗില്‍, അഷു സിങ് എന്നിവര്‍ 4 വീതം പോയന്റും നേടിയെങ്കിലും ജയം നേടാനായില്ല. ഇരു ടീമുകള്‍ക്കും പ്ലേ ഓഫ് ഉറപ്പിക്കാന്‍ വരും മത്സരങ്ങളില്‍ ജയം അനിവാര്യമാണ്.

pkl2019

തുടര്‍ച്ചയായ തോല്‍വികളില്‍ നിന്നും കരയറാനിറങ്ങിയ തലൈവാസിന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തലൈവാസിനായി അജിത് കുമാര്‍ 18 പോയന്റ് നേടി. രാഹുല്‍ ചൗധരി, ഷബീര്‍ ബാപ്പു എന്നിവര്‍ 4 പോയന്റ് വീതവും നേടി. പൂണേരി പള്‍ട്ടാനായി മന്‍ജീത് 11 പോയന്റും പങ്കജ് മോഹിത് 8 പോയന്റും സ്വന്തമാക്കി. പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള തലൈവാസിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു.

Story first published: Thursday, September 19, 2019, 9:36 [IST]
Other articles published on Sep 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+