Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; വിജയക്കുതിപ്പുമായി പിങ്ക് പാന്ഥേഴ്‌സ്, ഇഞ്ചോടിഞ്ചില്‍ ബെംഗളുരു ബുള്‍സ്

മുംബൈ: പ്രോ കബഡി ലീഗ് ഏഴാം സീസണിലെ ഞായറാഴ്ച നടന്ന വമ്പന്‍ പോരാട്ടങ്ങളില്‍ ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സിനും പറ്റ്‌ന പൈറേറ്റ്‌സിനും ജയം. ജയ്പൂര്‍ 34-21 എന്ന സ്‌കോറിന് പറ്റ്‌ന പൈറേറ്റ്‌സിനെ തറപറ്റിച്ചപ്പോള്‍ ബെംഗളുരു ബുള്‍സ് ഒറ്റ പോയന്റ് വ്യത്യാസത്തില്‍ ബംഗാള്‍ വാരിയേഴ്‌സിനെ മറികടന്നു. തുടര്‍ച്ചയായ നാലാം ജയത്തോടെ ജയ്പൂര്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

കടുത്ത പോരാട്ടം നടക്കുമെന്ന കരുതപ്പെട്ട ജയ്പൂര്‍ പറ്റ്‌ന മത്സരം ഏകപക്ഷീയമായി അവസാനിച്ചു. ജയ്പൂര്‍ ഒരിക്കല്‍ക്കൂടി കരുത്തുകാട്ടിയപ്പോള്‍ പറ്റ്‌ന താരങ്ങള്‍ക്ക് മികവുകാട്ടാനായില്ല. വിജയികള്‍ക്കുവേണ്ടി ദീപക് നര്‍വാള്‍ 9 പോയന്റ് നേടിയപ്പോള്‍ സന്ദീപ് ദുള്‍ 7 ടാക്കിള്‍ പോയന്റ് ഉള്‍പ്പെടെ 8 പോയന്റ് സ്വന്തമാക്കി. 5 പോയന്റ് നേടിയ അമിത് ഹൂഡയും പ്രതിരോധത്തില്‍ തിളങ്ങി. പറ്റ്‌ന പൈറേറ്റ്‌സിനുവേണ്ടി പര്‍ദീപ് നര്‍വാള്‍ 9 ഉം മോനും 5 ഉം പോയന്റ് നേടി.

PKL2019

ബെംഗളുരു ബംഗാള്‍ പോരാട്ടത്തില്‍ വിജയികള്‍ക്കുവേണ്ടി പവന്‍ കുമാര്‍ തകര്‍പ്പന്‍ റെയ്ഡുകളിലൂടെ പോയന്റ് വാരിക്കൂട്ടി. 29 പോയന്റാണ് പവന്‍ സ്വന്തമാക്കിയത്. സൗരഭ് നന്ദാല്‍ 6 പോയന്റും നേടി. ബംഗാള്‍ വാരിയേഴ്‌സിന്റെ ഓള്‍റൗണ്ട് പ്രകടനം വിലപ്പോയില്ല. കെ പ്രപഞ്ചന്‍(12), മണീന്ദര്‍ സിങ്(11), ഇസ്മയില്‍(8) എന്നിവര്‍ തിളങ്ങി. അവസാന മിനിറ്റുകളില്‍ പവന്‍ കുമാര്‍ നടത്തിയ റെയ്ഡുകളാണ് ബെംഗളുരുവിനെ വിജയത്തിലേക്ക് നയിച്ചത്.

Story first published: Sunday, August 4, 2019, 11:05 [IST]
Other articles published on Aug 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+