ദില്ലി: പ്രോ കബഡി ലീഗ് ഏഴാം സീസണില്‍ ഡല്‍ഹിയില്‍ ആരംഭിച്ച ലെഗിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ദബാംഗ് ഡല്‍ഹിക്ക് വിജയം. രണ്ടാം മത്സരത്തില്‍ തെലുഗ് ടൈറ്റന്‍സിന് മുന്നില്‍ ജയ്പൂര്‍ പിങ്ക് പാന്ഥേഴ്സ് തോല്‍വി വഴങ്ങി. വാശിയേറിയ ഒരു പോരാട്ടത്തില്‍ ചാമ്പ്യന്മാരായ ബെംഗളുരു ബുള്‍സിനെയാണ് ദബാംഗ് തോല്‍പ്പിച്ചത്. സ്കോര്‍ 33-31. തെലുഗ് ടൈറ്റന്‍സ് 24-21 എന്ന സ്കോറിന് ജയ്പൂരിനെയും പരാജയപ്പെടുത്തി.
ദബാംഗ് ഡല്‍ഹിക്കുവേണ്ടി നവീന്‍ കുമാര്‍ 13 പോയന്റ് നേടി. മീരജ് ഷെയ്ക്ക് 5ഉം രവീന്ദര്‍ പഹല്‍ 4 പോയന്റും സ്വന്തമാക്കി. പവന് കുമാറിന്റെ ഗംഭീര പ്രകടനത്തിനും ബെംഗളുരുവിനെ ജയിപ്പിക്കാനായില്ല. പവന് 17 പോയന്റ് നേടിയെങ്കിലും സഹതാരങ്ങളുടെ പിന്തുണ കുറഞ്ഞു. നാല് പോയന്റ് നേടിയ അമിത് ഷെറോണ് ആണ് രണ്ടാം സ്ഥാനത്ത്. രോഹിത് കുമാറിന് പോയന്റൊന്നും നേടാന്‍ കഴിയാത്തത് തിരിച്ചടിയായി.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഞെട്ടല്‍; ക്രിസ്റ്റല്‍ പാലസിന് അട്ടിമറി ജയം
സീസണില്‍ തോല്‍വി തുടര്‍ക്കഥയായ ടൈറ്റന്‍സ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ജയ്പൂരിനെതിരെ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. വിജയികള്‍ക്കായി വിശാല്‍ ഭരദ്വാജ് 5ഉം ഫര്‍ഹദ് 4ഉം പോയന്റ് നേടി. പിങ്ക് പാന്ഥേഴ്സിനായി സന്ദീപ് ദുള്‍ 4 പോയന്റ് സ്വന്തമാക്കി. മറ്റു കളിക്കാരെല്ലാം നിലവാരമില്ലാത്ത കളിയാണ് പുറത്തെടുത്തത്. ദീപക് ഹൂഡയ്ക്ക് ആകെ 1 പോയന്റ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.