പ്രോ കബഡി ലീഗ്; തകര്‍പ്പന്‍ ജയത്തോടെ ജയ്പൂര്‍, പള്‍ട്ടാന്മാര്‍ക്ക് പിന്നെയും തോല്‍വി
അഹമ്മദാബാദ്: പ്രോ കബഡി ലീഗ് ഏഴാം സീസണിലെ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സിന് ജയം. പൂണേരി പള്‍ട്ടാനെയാണ് ജയ്പൂര്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 33-25. ഇത്തവണ മോശം പ്രകടനം നടത്തുന്ന പള്‍ട്ടാന്മാര്‍ക്ക് ജയ്പൂരിന്റെ മികവിന് മറുപടി നല്‍കാനായില്ല. സീസണില്‍ ആറ് മത്സരങ്ങളില്‍ നിന്നും അഞ്ച് ജയവുമായി ജയ്പൂര്‍ മൂന്നാം സ്ഥാനത്താണ്. ഏഴു മത്സരങ്ങളില്‍നിന്നും രണ്ട് ജയം മാത്രമുള്ള പള്‍ട്ടാന്‍ അവസാന സ്ഥാനത്തും.
റെയ്ഡുകള്‍ തന്നെയാണ് ഇത്തവണയും ജയ്പൂരിന്റെ വിജയത്തിന് തുണയായത്. ദീപക് ഹൂഡ 10 പോയന്റുമായി ടോപ് സ്‌കോററായി. നിതിന്‍ റാവല്‍ 4 പോയന്റ് നേടി. പ്രതിരോധത്തില്‍ തിളങ്ങിയ വിശാല്‍ 4 ടാക്കിള്‍ പോയന്റുകളാണ് സ്വന്തമാക്കിയത്. 4 പോയന്റ് നേടിയ സന്ദീപും ടാക്കിളിങ്ങില്‍ മികവുകാട്ടി. മത്സരത്തിന്റെ തുടക്കം മുതല്‍ ലീഡ് നേടിയ ജയ്പൂര്‍ എതിരാളികള്‍ക്ക് തിരിച്ചുവരാന്‍ അവസരം നല്‍കിയില്ല.

പൂണേരി പള്‍ട്ടാനുവേണ്ടി പങ്കജ് മോഹിത് 8 പോയന്റ് നേടി. അഞ്ച് പോയന്റ് നേടിയ മന്‍ജീത് ആണ് തൊട്ടു പിറകില്‍. മറ്റു കളിക്കാര്‍ക്ക് തിളങ്ങാനാകാത്തത് ടീമിന് ഒരിക്കല്‍ക്കൂടി തിരിച്ചടിയായി. പ്രതിരോധത്തില്‍ ഒരിക്കല്‍ക്കൂടി പള്‍ട്ടാന്മാര്‍ പരാജയമായി. ആകെ അഞ്ച് പോയന്റ് മാത്രമാണ് പ്രതിരോധത്തില്‍ പള്‍ട്ടാന് നേടാന്‍ കഴിഞ്ഞുള്ളൂ. ടൂര്‍ണമെന്റ് പാതിയിലെത്തുമ്പോഴേക്കും പ്ലേ ഓഫില്‍ കടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ് പൂണേരി പള്‍ട്ടാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications