For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; തമിഴ് തലൈവാസിന് സമനിലക്കളി, തെലുഗ് ടൈറ്റന്‍സിന് ഗംഭീര വിജയം

ചെന്നൈ: പ്രോ കബഡി ലീഗ് ഏഴാം സീസണില്‍ ചെന്നൈ ലെഗില്‍ ആതിഥേയരായ തമിഴ് തലൈവാസിന് തോല്‍വിക്ക് പിന്നാലെ സമനില. ശനിയാഴ്ച ബെംഗളുരു ബുള്‍സിനെതിരെ തോറ്റ തലൈവാസ് ഞായറാഴ്ച പൂണേരി പള്‍ട്ടനെതിരെ സമനില വഴങ്ങി. സ്‌കോര്‍ 31-31. മറ്റാരു മത്സരത്തില്‍ തെലുഗ് ടൈറ്റന്‍സ് ഹരിയാണ സ്റ്റീലേഴ്‌സിനെ തറപറ്റിച്ചു. സ്‌കോര്‍ 40-29. ദുര്‍ബലരുടെ പോരാട്ടം കണ്ട മത്സരത്തില്‍ ടൈറ്റന്‍സ് മേല്‍ക്കൈ നേടി.

സീസണില്‍ തിളക്കമില്ലാത്ത പ്രകടനം നടത്തുന്ന ടൈറ്റന്‍സിനായി സൂപ്പര്‍താരം സിദ്ധാര്‍ഥ് ദേശായി തിളങ്ങിയതോടെയാണ് ടൈറ്റന്‍സ് ട്രാക്കിലെത്തിയത്. സിദ്ധാര്‍ഥ് 18 പോയന്റുകള്‍ നേടി. സൂരജ് ദേശായി 6 പോയന്റും സ്വന്തമാക്കി. ഹരിയാണ സ്റ്റീലേഴ്‌സിനായി വികാസ് കണ്ടോല 9 പോയന്റും നവീന്‍ 6 പോയന്റും നേടി. എതിരാളികളുടെ റെയ്ഡുകള്‍ തടയാന്‍ കഴിയാത്തത് ഹരിയാണയ്ക്ക് തിരിച്ചടിയായി.

PKL2019

സ്വന്തം തട്ടകത്തില്‍ ജയം നേടുന്നതില്‍ തമിഴ് തലൈവാസ് ഒരിക്കല്‍ക്കൂടി പരാജയമായി. അജിത് കുമാര്‍, രാഹുല്‍ ചൗധരി എന്നിവര്‍ 8 പോയന്റ് വീതം നേടിയപ്പോള്‍ മറ്റു കളിക്കാര്‍ക്ക് മികവിലേക്കുയരാനായില്ല. പൂണേരി പള്‍ട്ടാനായി സുര്‍ജീത് സിങ്, പങ്കജ് മോഹിത് എന്നിവര്‍ 7 വീതം പോയന്റും നിതില്‍ തൊമാര്‍, മന്‍ജീത് എന്നിവര്‍ 5 പോയന്റ് വീതവും സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ടാമത്തെ മത്സരത്തിലും പ്രതിരോധത്തിലെ പാളിച്ചയാണ് തലൈവാസിന് വിനയായത്.

Story first published: Monday, August 19, 2019, 10:10 [IST]
Other articles published on Aug 19, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+