വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; വമ്പന്‍ കുതിപ്പുമായി ദബാംഗ് ഡല്‍ഹി, ജയത്തോടെ പൂണേരി പള്‍ട്ടാനും

ദില്ലി: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ ഡല്‍ഹി ലെഗില്‍ നടന്ന എല്ലാ മത്സരത്തിലും ജയിച്ച് ദബാംഗ് ഡല്‍ഹി. വെള്ളിയാഴ്ച രാത്രിനടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പറ്റ്‌ന പൈറേറ്റ്‌സിനെയും ഡല്‍ഹി മറികടന്നു. സ്‌കോര്‍ 38-35. ജയത്തോടെ പോയന്റ് പട്ടികയില്‍ ഒറ്റയ്ക്ക് മുന്നേറുകയാണ് ഡല്‍ഹി. 11 കളികളില്‍നിന്നും ഡല്‍ഹി 49 പോയന്റ് നേടിയപ്പോള്‍ ഇത്രയും കളികളില്‍നിന്നും 39 പോയന്റുമായി ബംഗാള്‍ വാരിയേഴ്‌സ് ആണ് രണ്ടാം സ്ഥാനത്ത്. മറ്റൊരു മത്സരത്തില്‍ പൂണേരി പള്‍ട്ടാന്‍ തെലുഗ് ടൈറ്റന്‍സിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 34-27.

ഇത്തവണ മികച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്ന ടീമുകളാണ് പൂണേരി പള്‍ട്ടാനും തെലുഗ് ടൈറ്റന്‍സും. ഇരുടീമുകളും തമ്മിലുള്ള പോരാട്ടം ആവേശകരമാകുമെന്ന് കരുതപ്പെട്ടെങ്കിലും ഏകപക്ഷീയമായി. പൂണേരി പള്‍ട്ടാനുവേണ്ടി മന്‍ജീത് 9 പോയന്റും നിതിന്‍ തൊമാര്‍ 8 പോയന്റും സ്വന്തമാക്കി. തെലുഗ് ടൈറ്റന്‍സിനായി സിദ്ധാര്‍ഥ് ദേശായി 7 പോയന്റുമായി ടോപ് സ്‌കോററായി. അരുണ്‍ 6ഉം വിശാല്‍ ഭരദ്വാജ് 5ഉം പോയന്റും നേടി.

dabangdelhi

യൂറോപ്പാ ലീഗ്: ഗ്രൂപ്പുകളായി, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് യാത്ര കടുപ്പംയൂറോപ്പാ ലീഗ്: ഗ്രൂപ്പുകളായി, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് യാത്ര കടുപ്പം

വിജയക്കുതിപ്പ് നടത്തുന്ന ദബാംഗ് ഡല്‍ഹിക്കുവേണ്ടി നവീന്‍ കുമാര്‍ 15 പോയന്റുമായി തിളങ്ങി. ചന്ദ്രന്‍ രഞ്ജിത്ത് 5 പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. പറ്റ്‌ന പൈറേറ്റ്‌സിനായി പര്‍ദീപ് നര്‍വാള്‍ 18 പോയന്റു നേടിയെങ്കിലും സഹതാരങ്ങളില്‍ നിന്നും പിന്തുണ കുറഞ്ഞു. വികാസ് ജഗ്ലന്‍ 6 പോയന്റു നേടി. ടാക്കിളിങ്ങളില്‍ തീര്‍ത്തും പരാജയമായതാണ് പറ്റ്‌നയ്ക്ക് വിനയായത്. അവസാന മിനിറ്റുകളില്‍ ടീം പൊരുതിനോക്കിയെങ്കിലും കാര്യമുണ്ടായില്ല.

Story first published: Saturday, August 31, 2019, 9:42 [IST]
Other articles published on Aug 31, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X