പ്രോ കബഡി ലീഗ്; ബെംഗളുരുവിന് വീണ്ടും തോല്‍വി, ടൈറ്റന്‍സിന് രണ്ടാം സമനില
അഹമ്മദാബാദ്: പ്രോ കബഡി ലീഗ് ഏഴാം സീസണില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബെംഗളുരു ബുള്‍സിന് വീണ്ടും തോല്‍വി. ഞായറാഴ്ച ഹരിയാണ സ്റ്റീലേഴ്‌സിനെതിരെ തോല്‍വി വഴങ്ങിയ ചാമ്പ്യന്മാര്‍ ഇക്കുറി യു പി യോദ്ധയ്‌ക്കെതിരെയാണ് തോറ്റത്. സ്‌കോര്‍ 33-35. മറ്റൊരു മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്‌സ് തെലുഗ് ടൈറ്റന്‍സ് മത്സരം സമനിലയില്‍ കലാശിച്ചു. സ്‌കോര്‍ 29-29.
ഇത്തവണ രണ്ടാം സമനിലക്കളിയിലാണ് ടൈറ്റന്‍സ് കുടുങ്ങിയത്. ടൈറ്റന്‍സിനായി സൂരജ് ദേശായി 7 പോയന്റും സിദ്ധാര്‍ഥ് ദേശായി 4 പോയന്റും നേടി. ബംഗാള്‍ വാരിയേഴ്‌സിനായി ഇസ്മയില്‍ 8 പോയന്റ് നേടിയപ്പോള്‍ മണീന്ദര്‍ സിങ് 5 പോയന്റുമായി പിന്തുണ നല്‍കി. ഇരു ടീമുകളും അവസാന മിനിറ്റുകളില്‍ ജയത്തിനായി പോരടിച്ചെങ്കിലും മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.

തുടര്‍ച്ചയായ രണ്ടാം ദിവസവും ജയിക്കാവുന്ന മത്സരം ബെംഗളുരു ബുള്‍സ് അവസാന നിമിഷം കൈവിട്ടു. വിജയികള്‍ക്കുവേണ്ടി ശ്രീകാന്ത് ജാദവും മോനു ഗോയാതും തിളങ്ങി. ശ്രീകാന്ത് 9 പോയന്റ് നേടിയപ്പോള്‍ മോനു 8 പോയന്റും നേടി. 5 ടാക്കിള്‍ പോയന്റ് നേടിയ സുമിത്തും ടീമിന്റെ വിജയത്തിന് നിര്‍ണായകമായി. ബെംഗളുരുവിനായി പവന്‍ കുമാര്‍ 15 പോയന്റ് നേടിയെങ്കിലും കാര്യമുണ്ടായില്ല. സുമിത് 5 ഉം രോഹിത് 4 ഉം പോയന്റ് നേടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications