Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; കുതിപ്പ് തുടര്‍ന്ന് ദബാംഗ് ഡല്‍ഹി, ത്രില്ലറില്‍ ജയിച്ച് ബെംഗളുരു ബുള്‍സ്

ബെംഗളുരു: പ്രോ കബഡി ലീഗ് ഏഴാം സീസണ്‍ ബെംഗളുരു ലെഗില്‍ നടന്ന മത്സരത്തില്‍ ദബാംഗ് ഡല്‍ഹിക്കും ബെംഗളുരു ബുള്‍സിനും ജയം. ദബാംഗ് ഡല്‍ഹി 46-44 എന്ന സ്‌കോറില്‍ ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സിനെ തോല്‍പ്പിച്ചപ്പോള്‍ ത്രില്ലര്‍ മത്സരത്തില്‍ പറ്റ്‌ന പൈറേറ്റസിനെ 40-39 എന്ന സ്‌കോറിന് ബെംഗളുരു ബുള്‍സും പരാജയപ്പെടുത്തി. തുടര്‍ജയങ്ങളുമായി കുതിക്കുന്ന ദബാംഗ് ഡല്‍ഹിയാണ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

ഒപ്പത്തിനൊപ്പംനിന്ന മത്സരത്തില്‍ നവീന്‍ കുമാറിന്റെ തകര്‍പ്പന്‍ റെയ്ഡുകളാണ് ഡല്‍ഹിക്ക് ഒരിക്കല്‍ക്കൂടി ജയം സമ്മാനിച്ചത്. നവീന്‍ 16 പോയന്റും ചന്ദ്രന്‍ രഞ്ജിത്ത് 8 പോയന്റും സ്വന്തമാക്കി. മറുവശത്ത് ഓള്‍റൗണ്ട് പ്രകടനം നടത്തിയിട്ടും ജയ്പൂര്‍ അവസാന മിനിറ്റില്‍ ജയം കൈവിടുകയായിരുന്നു. ദീപക് ഹൂഡ 11 പോയന്റും നേടിയപ്പോള്‍ നിതിന്‍ റാവല്‍ 7 പോയന്റും നേടി.

pkl2019

രണ്ടാം പകുതിയില്‍ 10 പോയന്റിന് ലീഡ് ചെയ്തശേഷമായിരുന്നു പറ്റ്‌ന പൈറേറ്റ്‌സ് അവസാന നിമിഷം മത്സരം തോറ്റത്. ബെംഗളുരുവിനായി പവന്‍ കുമാര്‍ 17 പോയന്റുമായി തിളങ്ങി. രോഹിത് കുമാര്‍ 7ഉം മഹേന്ദ്ര സിങ് 5ഉം പോയന്റ് നേടി. പറ്റ്‌ന പൈറേറ്റ്‌സിനായി പര്‍ദീപ് നര്‍വാള്‍ 14 പോയന്റ് നേടി ടോപ് സ്‌കോററായി. ഇസ്മായില്‍ 6ഉം ഹാദി ഒഷ്ടോറക് 5ഉം പോയന്റും സ്വന്തമാക്കി.

Story first published: Thursday, September 5, 2019, 9:37 [IST]
Other articles published on Sep 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+