For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോ കബഡി ലീഗ്; തമിഴ് തലൈവാസിന് സ്വന്തം തട്ടകത്തില്‍ തോല്‍വി, ബംഗാള്‍ ഡല്‍ഹി മത്സരം സമനിലയില്‍

ചെന്നൈ: പ്രോ കബഡി ലീഗ് ഏഴാം സീസണില്‍ ചെന്നൈ ലെഗില്‍ ആതിഥേയരായ തമിഴ് തലൈവാസിന് തോല്‍വി. ചാമ്പ്യന്മാരായ ബെംഗളുരു ബുള്‍സിനെതിരെ 21-32 എന്ന വമ്പന്‍ മാര്‍ജിനിലാണ് തലൈവാസിന്റെ തോല്‍വി. ഇതോടെ തുടര്‍തോല്‍വികളില്‍ നിന്നും ബെംഗളുരു കരയകറി. മറ്റൊരു മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്‌സ് ദബാംഗ് ഡല്‍ഹി മത്സരം സമനിലയില്‍ കലാശിച്ചു. സ്‌കോര്‍ 30-30.

പുതിയ സീസണില്‍ സ്വന്തം കാണികള്‍ക്കുമുന്നില്‍ ആദ്യമായി ഇറങ്ങിയ തമിഴ് തലൈവാസിന് മികവിലേക്കുയരാനായില്ല. ബെംഗളുരുവിനായി പവന്‍ കുമാര്‍ ഒരിക്കല്‍ക്കൂടി തിളങ്ങി. 11 പോയന്റാണ് പവന്‍ സ്വന്തമാക്കിയത്. സൗരഭ് നന്ദല്‍ 5 പോയന്റും നേടി. തലൈവാസിന്റെ സൂപ്പര്‍താരം രാഹുല്‍ ചൗധരി തീര്‍ത്തും നിറംമങ്ങി. രാഹുലിന് 2 പോയന്റ് മാത്രമാണ് നേടാനായത്. 4 പോയന്റ് വീതം നേടിയ അജയ് താക്കറും റാന്‍ സിങ്ങുമാണ് ടോപ് സ്‌കോറര്‍മാര്‍.

PKL2019

ജയം മാറിമറിഞ്ഞൊരു പോരാട്ടത്തില്‍ ബെംഗാളും ഡല്‍ഹിയും സമനിലയില്‍ പിരിയുകയായിരുന്നു. ഡല്‍ഹിക്കുവേണ്ടി നവീന്‍ കുമാര്‍ 11 പോയന്റും ചന്ദ്രന്‍ രഞ്ജിത്ത് 6 പോയന്റും നേടി. ബംഗാളിന്റെ ടോപ് സ്‌കോററായത് 10 പോയന്റ് നേടിയ പ്രപഞ്ചനാണ്. ജീവ് കുമാര്‍ 4 പോയന്റ് നേടിയപ്പോള്‍ മറ്റ് കളിക്കാരും അവസരത്തിനൊത്തുയര്‍ന്നു. സമനിലയോടെ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഡല്‍ഹി. ബംഗാള്‍ മൂന്നാം സ്ഥാനത്തുണ്ട്.

Story first published: Sunday, August 18, 2019, 11:05 [IST]
Other articles published on Aug 18, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+