Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; മൂന്നാം ജയവുമായി ദബാംഗ് ഡല്‍ഹി കുതിക്കുന്നു, ചാമ്പ്യന്മാര്‍ക്കും ജയം

മുംബൈ: പ്രോ കബഡി ലീഗ് ഏഴാം സീസണില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ ദബാംഗ് ഡല്‍ഹിക്കും ബെംഗളുരു ബുള്‍സിനും ജയം. ഡല്‍ഹി 41-21 എന്ന സ്‌കോറിന് ഹരിയാണ സ്റ്റീലേഴ്‌സിനേയാണ് തോല്‍പ്പിച്ചത്. ബെംഗളുരു 30-26ന് യു മുംബയേയും മറികടന്നു. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഡല്‍ഹി പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബെംഗളുരുവും മുംബയും രണ്ട് ജയങ്ങള്‍ സീസണില്‍ നേടിക്കഴിഞ്ഞു.

സീസണില്‍ മികച്ച പ്രകടനം നടത്തുന്ന ഡല്‍ഹി ഒരിക്കല്‍ക്കൂടി ആധികാരിക വിജയമാണ് നേടിയെടുത്തത്. ചന്ദ്രന്‍ രഞ്ജിത്ത്(11), നവീന്‍ കുമാര്‍(10) എന്നിവര്‍ വിജയികള്‍ക്കയി തിളങ്ങി. സെയ്ദ് ഗഫാരി നാല് ടാക്കിള്‍ പോയന്റും സ്വന്തമാക്കി. ഹരിയാണ സ്റ്റീലേഴ്‌സിനായി നവീന്‍ 9 പോയന്റും വിനയ് 5 പോയന്റും നേടി. സീസണില്‍ രണ്ട് മത്സരങ്ങള്‍ കളിച്ച ഹരിയാണ ഒരു ജയം സ്വന്തമാക്കിയിട്ടുണ്ട്.

PKL2019

മത്സരം അവസാനിക്കുന്നതിന് തൊട്ടുമുന്‍പുവരെ പോയന്റ് നിലയില്‍ നേരിയ മേല്‍ക്കൈ ഉണ്ടായിരുന്ന മുംബയെ ബെംഗളുരു അവസാന മിനിറ്റുകളില്‍ മറികടക്കുകയായിരുന്നു. സൂപ്പര്‍ റെയ്ഡര്‍ പവന്‍ കുമാറാണ് ടീമിന് വിജയം സമ്മാനിച്ചത്. പവന്‍ 11 പോയന്റ് നേടി. മുംബയ്ക്കായി അര്‍ജുന്‍ ദേശ് വാള്‍ 6 ഉം അഭിഷേക് സിങ് 5 ഉം പോയന്റുകള്‍ നേടി. നാല് കളികളില്‍നിന്നും രണ്ട് ജയവുമായി മുംബൈ രണ്ടാം സ്ഥാനത്താണ്. മൂന്നു കളികളില്‍ നിന്നും 2 ജയവുമായി ബെംഗളുരു അഞ്ചാം സ്ഥാനത്തുണ്ട്.

Story first published: Monday, July 29, 2019, 9:46 [IST]
Other articles published on Jul 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+